28 SEPTEMBER 2024
NEETHU VIJAYAN
ഭക്ഷണം ചൂട് പോകാതെ വയ്ക്കാൻ മിക്ക വീടുകളിലും കാസറോൾ ഉപയോഗിക്കും. എന്തും ഇതിൽ ചൂടാറാതെ സൂക്ഷിക്കാം.
Pic Credit: Getty Images
എന്നാൽ കാസറോൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് അവഗണിച്ചാൽ പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല.
ചൂടുള്ള ആഹാരം എടുക്കും മുമ്പ് ഇളം ചൂടുവെള്ളം കൊണ്ടും തണുത്ത ആഹാരമെങ്കിൽ തണുത്ത വെള്ളം കൊണ്ടും കാസറോൾ കഴുകുക.
അതുപോലെ അടുപ്പിനടുത്തും ചൂട് കൂടുതൽ തട്ടുന്ന സ്ഥലങ്ങളിലും കാസറോൾ വയ്ക്കരുത്. ഉപയോഗിക്കാത്ത സമയങ്ങളിൽ കാസറോൾ തുറന്നു സൂക്ഷിക്കുക.
കാസറോളിന്റെയുള്ളിലെ സ്റ്റെയിൻലെസ് സ്റ്റീൽ ബൗൾ വേർപെടുത്തരുത്. എന്നാൽ ബൗൾ വേർപെടുത്താവുന്ന ചിലയിനം കാസറോളുകളുമുണ്ട്.
ആഹാരസാധനങ്ങൾ കാസറോളിന്റെ ഉള്ളിൽ നിറച്ചുവയ്ക്കുന്നതാണ് കൂടുതൽ ഫലപ്രദം.
ചപ്പാത്തി, ഇഡ്ഡലി തുടങ്ങിയവ പലഹാരങ്ങൾ വൃത്തിയുള്ള തുണികളിൽ പൊതിഞ്ഞു കാസറോളിൽ വയ്ക്കുന്നതാണ് നല്ലത്
വീര്യം കുറഞ്ഞ സോപ്പും ഇളം ചൂടുവെള്ളവും ഉപയോഗിച്ചു വേണം കാസറോൾ വൃത്തിയാക്കാൻ. ഉള്ളിൽ പോറലുകൾ വീഴാതിരിക്കാൻ സ്പോഞ്ച് ഉപയോഗിക്കാം.
കൂടുതൽ വൃത്തിയാകുമെന്ന് കരുതി തിളച്ച വെള്ളം ഉപയോഗിച്ച് ഒരിക്കലും കാസറോൾ വൃത്തിയാക്കരുത്
Next: വെറുംവയറ്റിൽ കുടിക്കാം തേങ്ങാവെള്ളം... പലതുണ്ട് ഗുണങ്ങൾ