12 JUNE 2024
TV9 MALAYALAM
പാചകത്തിനപ്പുറം തക്കാളി കെച്ചപ്പ് ഉപയോഗിക്കാനുള്ള രസകരമായ ചില വഴികളാണ് ഇവിടെ പറയുന്നത്.
തക്കാളി കെച്ചപ്പ് അസിഡിറ്റി ഉള്ളതാണ്, ഇത് പാത്രങ്ങൾക്ക് നല്ലൊരു ക്ലീനിംഗ് ഏജൻ്റാണ്.
പാചകം ചെയ്തതിന് ശേഷം വെളുത്തുള്ളിയുടെയോ മത്സ്യത്തിൻ്റെയോ മണം നിങ്ങളുടെ വിരലുകളിൽ ഉണ്ടെങ്കിൽ, അത് മാറ്റാൻ തക്കാളി കെച്ചപ്പ് സഹായിക്കും.
ഇതിൻ്റെ അസിഡിറ്റി ഗുണങ്ങൾ ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ അലിയിക്കുന്നു. അതിലൂടെ നാറ്റം മാറികിട്ടുന്നു.
നിങ്ങളുടെ വിരലുകളിലും കൈപ്പത്തികളിലും കെച്ചപ്പ് പുരട്ടുക, തുടർന്ന് വെള്ളത്തിൽ കഴുകുക. കയ്യിലെ ദുർഗന്ധം മാറിക്കിട്ടും.
ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനി വയറ്റ് വിവാഹിതയായി; പങ്കാളി സ്പോർട്സ് ഏജൻ്റ്