ഒരു കറി ഉണ്ടാക്കി കഴിഞ്ഞാൽ ഉപ്പ് കൂടിയാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, ഒരു പരിധി വരെ കറിയിലെ ഉപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ നോക്കാം.

ഉപ്പ്

Image Courtesy: Getty Images/PTI

കറിയിൽ ഉപ്പ് കൂടി കഴിഞ്ഞാൽ ഒരു നുള്ള് പഞ്ചസാര ഇടുന്നത്, ഉപ്പിന്റെ കുത്തല് കുറയ്ക്കാൻ സഹായിക്കും. ഒപ്പം, കറിയുടെ മൊത്തത്തിലുള്ള രുചിയെയും ബാലൻസും ചെയ്യുന്നു.

പഞ്ചസാര

വിനാഗിരിയും പഞ്ചസാരയും തുല്യ അളവിൽ കറിയിൽ ചേർക്കുന്നതും ഉപ്പ് കുറയ്ക്കാൻ സഹായിക്കും.

വിനാഗിരി

ഒരു ചെറിയ സവാള കഷ്ണങ്ങളാക്കി പച്ചയ്‌ക്കോ, എണ്ണയിൽ വറുത്ത് കോരിയോ കറിയിൽ ചേർക്കുന്നത് ഉപ്പ് കുറയ്ക്കാൻ സഹായിക്കാം. അഞ്ച് മിനിറ്റിന് ശേഷം സവാള മാറ്റാം.

സവാള 

ഉപ്പ് കുറയ്ക്കാൻ മികച്ച പരിഹാരങ്ങളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. ഇവ കഷ്ണങ്ങളാക്കി കറിയിൽ ചേർത്തു കൊടുക്കാം. പിന്നീട് വേണമെകിൽ എടുത്ത് മാറ്റാവുന്നതാണ്.

ഉരുളക്കിഴങ്ങ്

ഉപ്പ് കൂടിയ കറിയിൽ രണ്ട് ടീസ്പൂൺ പാൽ ഒഴിച്ച് പാകം ചെയ്യുന്നതും ഉപ്പ് രസം കുറയ്ക്കാനും, കറിയുടെ മൊത്തത്തിലുള്ള രുചിയെ ബാലൻസ് ചെയ്യാനും സഹായിക്കും.

പാൽ 

കറിയിൽ ഉപ്പ് കൂടിക്കഴിഞ്ഞാൽ, മൈദമാവ് അൽപ്പം വെള്ളം ചേർത്ത ശേഷം ചെറിയ ഉരുളകളാക്കി കറിയിൽ ഇടാം. അൽപ സമയം കഴിഞ്ഞ് എടുത്ത് മാറ്റാം. 

മൈദ 

NEXT: വണ്ണം കുറയ്ക്കാൻ ബ്ലാക്ക് ടീ