എത്ര വലിയ പാചകക്കാരനും പാൽ തിളപ്പിക്കുക എന്ന് പറയുന്നത് വലിയൊരു പണിയാണ്. കാരണം ചെറുതായൊന്ന് ശ്രദ്ധ തെറ്റിയാൽ മതി പാൽ തിളച്ചു തൂവിയിട്ടുണ്ടാകും. അതിനാൽ, ഇത്തരത്തിൽ പാൽ തിളച്ചു തൂവാതിരിക്കാനുള്ള ചില പൊടിക്കൈകൾ നോക്കാം.
Image Courtesy: Getty Images/PTI
പാൽ തിളപ്പിക്കാൻ വെക്കുമ്പോൾ പത്രത്തിന് മുകളിലായി തടിത്തവി വെക്കുന്നത്, പാൽ തിളച്ച് മുകളിലേക്ക് വരുന്നത് തടയുന്നു.
പാൽ തിളപ്പിക്കാൻ വെക്കുന്നതിന് മുമ്പ് ഒരു നുള്ള് ഉപ്പ് ചേർക്കുന്നതും പാൽ തിളച്ചു തൂവാതിരിക്കാൻ സഹായിക്കും.
പാൽ തിളപ്പിക്കാനായി ഉപയോഗിക്കുന്ന പത്രത്തിന്റെ മുകൾ വശത്തായി അൽപ്പം നെയ്യോ വെളിച്ചെണ്ണയോ തടവി കൊടുക്കുന്നതും നല്ലതാണ്.
അടിവശം കട്ടിയുള്ള പാത്രം ഉപയോഗിക്കുന്നത് പാൽ പെട്ടെന്ന് തിളച്ചു തൂവി പോകാതിരിക്കാൻ സഹായിക്കും.
പാൽ തിളപ്പിക്കാനായി ചെറിയ പത്രങ്ങൾക്ക് പകരം വലിയ പത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.
ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവർക്ക് പാല് തിളപ്പിക്കാനായി ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കാം. ഇത് ചൂട് തുല്യമായി വിതരണം ചെയ്യുന്നതിലൂടെ, പെട്ടെന്ന് പാൽ തിളച്ചുതൂവുന്നത് തടയാൻ സഹായിക്കും.