അരി സൂക്ഷിക്കുന്ന പാത്രത്തിൽ മഞ്ഞളോ വെളുത്തുള്ളിയോ ഇട്ടുവെച്ചാൽ പ്രാണികൾ കയറുന്നത് ഒഴിവാക്കാം.

അരി

Image Courtesy: Getty Images/PTI

ഉപ്പ് കട്ടപിടിക്കാതിരിക്കാൻ, അവ സൂക്ഷിക്കുന്ന പാത്രത്തിൽ അല്പം അരിപ്പൊടി ചേർക്കുക. അല്ലെങ്കിൽ രണ്ടോ മൂന്നോ അരിമണി ഇട്ടുവെച്ചാലും മതിയാകും.

ഉപ്പ് 

ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്ന ബാഗിൽ ഒരു ആപ്പിൾ ഇട്ടുവെക്കുന്നത് ഉരുളക്കിഴങ്ങ് മുളച്ചു പോകാതിരിക്കാൻ സഹായിക്കും.

ഉരുളക്കിഴങ്ങ് 

തക്കാളി സൂക്ഷിക്കുമ്പോൾ, അവയുടെ ഞെട്ട് താഴെ വരുന്ന രീതിയിൽ വച്ചാൽ കേടുകൂടാതിരിക്കും.

തക്കാളി 

നാരങ്ങ വെള്ളത്തിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ നാൾ കേടുകൂടാതെ ഇരിക്കും.

നാരങ്ങ 

ഏത്തപ്പഴം കറുത്ത പ്ലാസ്റ്റിക്ക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പഴം കറുത്തുപോകാതിരിക്കാൻ സഹായിക്കും.

ഏത്തപ്പഴം

ക്യാരറ്റിന്റെ അറ്റം മുറിച്ച ശേഷം വായു കടക്കാത്ത രീതിയിൽ പാത്രത്തിലോ കവറിലോ അടച്ചു വെക്കുന്നത്, ഏറെകാലം കേടുകൂടാതിരിക്കാൻ സഹായിക്കും.

ക്യാരറ്റ്

NEXT: ടെൻഷൻ മാറ്റാം;  ഗ്രീൻ ടീ കുടിച്ചോളൂ