02 december 2024
Sarika KP
മലയാളികൾക്ക് കറിവേപ്പില ഇല്ലാതെ എന്ത് ഭക്ഷണം. ഇതിനു പുറമെ സൗന്ദര്യ സംരക്ഷണത്തിനും കറിവേപ്പില ഉപയോഗിക്കാറുണ്ട്
Pic Credit: Gettyimages
സുലഭമായി ലഭിക്കാത്തവര്‍ പലപ്പോഴും ഇത് കൂടുതലായി വാങ്ങിച്ച ഫ്രിഡജിൽ സൂക്ഷിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് കേടുവരാറുണ്ട്
ദീര്‍ഘനാളത്തേക്ക് കറിവേപ്പില സൂക്ഷിച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്നര്‍ക്കായി ഇതാ ചില സിംപിൾ ടിപ്സ്
ഒരു വര്‍ഷത്തോളം കറിവേപ്പില കേട് കൂടാതെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും.
കറിവേപ്പില ചെടിയില്‍ നിന്ന് ചെറിയ തണ്ടുകള്‍ മുറിച്ച് എടുത്ത് വാ വലുപ്പമുള്ള കുപ്പിയുടെ ജാറില്‍ വെള്ളം നിറച്ച് അതില്‍ ഇട്ട് വയ്ക്കാം.
ഒരു കോട്ടണ്‍ തുണിയില്‍ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും.
ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ടിഷ്യൂ പേപ്പര്‍ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം.
Next: ഒരു ദിവസം എത്ര തവണ കൈ കഴുകണം?