പച്ചമുളക് ചീഞ്ഞ് പോകാറുണ്ടോ? ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ.

04  AUGUST 2024

NEETHU VIJAYAN

പച്ച മുളക് ഇല്ലാത്ത അടുക്കള കുറവാണ്. വീടുകളിൽ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാവുന്ന ഒന്നാണ് പച്ചമുളക്.

പച്ച മുളക് 

Pic Credit: INSTAGRAM

 മിക്കപ്പോഴും ഇവ പുറത്തു വച്ചാൽ വാടിപ്പോകും. ഫ്രിഡ്ജിൽ വച്ചാലോ കുറച്ച് ദിവസങ്ങൾ കൊണ്ട് പച്ചമുളക് ചീഞ്ഞ് പോകുകയും ചെയ്യും.‌

ഫ്രിഡ്ജിൽ

Pic Credit: FREEPIK

പച്ചമുളക് ദിവസങ്ങളോളം എങ്ങനെ സൂക്ഷിക്കാമെന്നത് നമുക്ക് നോക്കാം.

എങ്ങനെ സൂക്ഷിക്കാം

Pic Credit: FREEPIK

ആദ്യം തന്നെ പച്ചമുളക് എടുത്ത് അതിൻറെ തണ്ട് കളയുക. കീടനാശിനികളും മറ്റും കളയാൻ മഞ്ഞൾ വെള്ളത്തിൽ ഇട്ടു എടുക്കുക.

തണ്ട് കളയുക

Pic Credit: FREEPIK

എന്നിട്ട് ഒരു കോട്ടൻ ടവ്വൽ ഉപയോഗിച്ച് വെള്ളം കളഞ്ഞ് ഉണക്കി എടുക്കുക. ഒരു സിപ് ലോക്ക് കവർ എടുത്ത് അതിലേക്ക് ഇടുക.

സിപ് ലോക്ക്

Pic Credit: FREEPIK

തൊലി കളഞ്ഞ രണ്ട് അല്ലി വെളുത്തുള്ളി കൂടി ഇതിലേക്ക് ഇട്ട് കവർ ലോക്ക് ചെയ്യുക. പച്ചമുളക് കവർ ഫ്രിജിനുള്ളിൽ സൂക്ഷിക്കാം.

വെളുത്തുള്ളി

Pic Credit: FREEPIK

ഫ്രിഡ്ജിൽ ആണ് സൂക്ഷിക്കുന്നതെങ്കിൽ സിപ് ലോക്ക് കവറിനുള്ളിലെ വായു മുഴുവൻ പുറത്തേക്ക് കളയാൻ ശ്രദ്ധിക്കണം.

വായു കളയുക

Pic Credit: FREEPIK

Next: 'എന്റെ പെരുമാറ്റത്തിന് കാരണം ഈ രോ​ഗമാണ്, നേരത്തെ തിരിച്ചറിഞ്ഞതാണ്'