ബർണറിലെ കരി കളയാൻ ഇനി പാടുപെടെണ്ട.  ഇങ്ങനെ  ചെയ്താൽ മതി.

02 JULY 2024

NEETHU VIJAYAN

നമ്മളെല്ലാവരും ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുന്നവരാണ്. എന്നാൽ ഉപയോ​ഗം പോലെ അത്ര എളുപ്പമല്ല വ‍ൃത്തിയാക്കൽ.

ഗ്യാസ് സ്റ്റൗ

Pic Credit: FREEPIK

ഇങ്ങനെ ദിവസവും സ്റ്റൗ ഉപയോഗിക്കുമ്പോൾ ഇതിലെ ബർണറുകളിൽ കരിപിടിക്കുന്നത് പൊതുവെ എല്ലാ വീടുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്.

ബർണറുകളിലെ കരി 

Pic Credit: FREEPIK

ബർണറിൽ കരിപിടിച്ചിരിക്കുന്നത് ശരിയായ രീതിയിൽ തീ കത്താത്തതിനും ഗ്യാസ് വേഗത്തിൽ തീർന്നു പോവുന്നതിനും ചിലപ്പോൾ കാരണമാവുന്നു.

തീ കത്താതിരിക്കുന്നു

Pic Credit: FREEPIK

എത്ര തുടച്ചാലും ഇത് നീക്കം ചെയ്യാനും ഒരുപക്ഷേ നമുക്ക് കഴിഞ്ഞെന്ന് വരില്ല. ഇനി പുതിയൊരു ബർണർ വാങ്ങിയാലോ. പിന്നെയും ഇത് തന്നെയാണ് അവസ്ഥ.

തുടച്ചാലും തുടച്ചാലും...

Pic Credit: FREEPIK

 പലപ്പോഴും കറികളുടെ അവശിഷ്ടങ്ങൾ വീണും മറ്റും ബർണറിലെ ദ്വാരങ്ങൾ അടഞ്ഞിരിക്കുന്നതും തീജ്വാല കുറയാൻ കാരണമാകാം.

അഴുക്കുകൾ വീഴുന്നു

Pic Credit: FREEPIK

വൃത്തിയാക്കേണ്ട ബർണർ ഒരു പാത്രത്തിലേക്ക് ഇടുക. ഇതിലേക്ക് ഈനോ സാൾട്ട് ചേർക്കുക.

എങ്ങനെ വൃത്തിയാക്കാം

Pic Credit: FREEPIK

ഇതിലേക്ക് നാരങ്ങാനീരു കൂടി പിഴിഞ്ഞു ചേർക്കുക. അൽപ്പസമയത്തിനു ശേഷം നോക്കിയാൽ അഴുക്ക് ഇളകിയതായി കാണാനാവും.

ചെറുനാരങ്ങ നീര്

Pic Credit: FREEPIK

സ്ക്രബ് എടുത്ത് അതിലേക്ക് ഡിഷ് വാഷിംഗ് ജെൽ കൂടി ചേർത്ത് നന്നായൊന്നു തുടച്ചെടുത്താൽ അഴുക്ക് പൂർണ്ണമായും നീങ്ങി ബർണർ തിളങ്ങും.

സ്ക്രബ് ചെയ്യാം

Pic Credit: FREEPIK

Next: കരളിനെ സംരക്ഷിക്കാൻ ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ