വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...

30  DECEMBER 2024

NEETHU VIJAYAN

നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളുത്തുള്ളി. വിഭവത്തിന് രുചി കൂട്ടുന്ന അടുക്കളയിലെ പ്രധാന വിഭവമാണ് ഇത്.

വെളുത്തുള്ളി

Image Credit: Freepik

എന്നാൽ ഇത് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് ഉണങ്ങുകയോ ചീത്തയാവുകയോ ചെയ്യുന്നു.

സൂക്ഷിച്ചില്ലെങ്കിൽ...

നിങ്ങളുടെ അടുക്കളയിലെ വെളുത്തുള്ളി കൂടുതൽ കാലം ഫ്രഷ് ആയി നിലനിർത്താൻ ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം.

ഫ്രഷ് ആയിരിക്കാൻ

വെളുത്തുള്ളി തൊലി കളഞ്ഞ് വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കാം. പാത്രത്തിൽ നനവ് ഉണ്ടാവരുത്.  

കണ്ടെയ്നറുകൾ

വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കി ഒരു ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കുക. ഇതിലേക്ക്  അല്പം വിനാഗിരി ചേർക്കുക.

പേസ്റ്റാക്കാം

വെളുത്തുള്ളി സൂക്ഷിക്കാൻ ചണച്ചാക്കുകൾ നല്ലതാണ്. വെളുത്തുള്ളി കേടാകുന്നത് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

ചണച്ചാക്കുകൾ

തുണി ബാ​ഗി അല്ലെങ്കിൽ കോട്ടൺ തുണി ഉപയോഗിക്കുക. തുണി രണ്ടുതവണ മടക്കി, നടുവിൽ വെളുത്തുള്ളി വയ്ച്ച് കെട്ടുകളാക്കി, ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കാം.

കോട്ടൺ തുണി

പ്ലാസ്റ്റിക് കൊട്ടകൾ ഒഴിവാക്കുക. പകരം, വെളുത്തുള്ളി ഒരു കൊട്ടയിലേക്ക് മാറ്റാവുന്നതാണ്.    

കൊട്ടയിൽ

Next  ആപ്പിൾ കഴിക്കുമ്പോൾ തൊലി കളയണോ ?