ഇനി കരയേണ്ടി  വരില്ല... സവാള അരിയുമ്പോൾ ഇതാ ഇങ്ങനെ ചെയ്തു നോക്കൂ

05  AUGUST 2024

NEETHU VIJAYAN

സവാള നമ്മുടെ അടുക്കളിയിലെ നിത്യോപയോ​ഗ സാധനങ്ങളിൽ ഒന്നാണ്. ഇവ അരിഞ്ഞെടുക്കുന്നത് പലപ്പോഴും ചിലർക്കൊരു പ്രശ്നമാണ്.

സവാള

Pic Credit: INSTAGRAM

ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും കേശസംരക്ഷണത്തിനുമെല്ലാം സവാള വളരെ നല്ലതാണ്.

ചർമ്മ സംരക്ഷണം

Pic Credit: FREEPIK

ഗുണങ്ങൾ ഒരുപാടുണ്ടെങ്കിലും സവാള അരിഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

സവാളയുടെ തൊലി

Pic Credit: FREEPIK

കണ്ണ് നീറുകയും, കണ്ണുനീർ വരികയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ കണ്ണ് നീറാതെ വളരെയെളുപ്പം സവാള അരിയാൻ ഒരു വഴിയുണ്ട്.

കണ്ണ് നീറാതെ

Pic Credit: FREEPIK

ഐസ് ക്യൂബ് ആണ് ആ പരിഹാരം. ആദ്യം തന്നെ സവാളയുടെ രണ്ട് വശവും മുറിച്ച് തൊലികളഞ്ഞെടുക്കുക.

ഐസ് ക്യൂബ്

Pic Credit: FREEPIK

പത്തോ പതിനഞ്ചോ മിനിട്ടിന് ശേഷം ഐസ് ക്യൂബിട്ട വെള്ളത്തിൽ നന്നായി ഒന്ന് കഴുകി, കഷ്‌ണങ്ങളായി അരിയാം. കണ്ണ് നീറില്ല.

കണ്ണ് നീറില്ല

Pic Credit: FREEPIK

ഇതുകൂടാതെ തൊലി കളഞ്ഞ ശേഷം സവാള കുറച്ച് സമയം ഫ്രിഡ്ജിൽ വയ്ക്കാം.

ഫ്രിഡ്ജിൽ

Pic Credit: FREEPIK

തണുപ്പിച്ച ശേഷം കഷ്ണങ്ങളാക്കി മുറിക്കാം. ഇങ്ങനെ ചെയ്യുമ്പോഴും കണ്ണുനീർ വരില്ല.

തണുപ്പിച്ച്...

Pic Credit: FREEPIK

Next: പച്ചമുളക് ചീഞ്ഞ് പോകാറുണ്ടോ? ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ