26 November 2024
Sarika KP
ചർമ്മസംരക്ഷണത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് കിയാറ അദ്വാനി.
Pic Credit: Instagram
ചർമ്മം സംരക്ഷിക്കുന്നതിനായി പ്രകൃതിദത്ത മാർഗങ്ങളാണ് താൻ ഉപയോഗിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.
വർഷങ്ങളായി താൻ ഉപയോഗിച്ച് വരുന്ന ഒരു നാച്ചുറൽ ഫേസ് പാക്കിനെ പറ്റി താരം പറഞ്ഞിരുന്നു
ഒരു സ്പൂൺ പയറുപൊടി, രണ്ട് സ്പൂൺ പാൽ, അൽപം തേൻ എന്നിവ യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക.
പാക്ക് മുഖത്തിൽ പുരട്ടി ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ചർമ്മത്തിലെ അഴുക്ക്, അധിക എണ്ണ , മുഖക്കുരു എന്നിവ അകറ്റുന്നതിനും ഈ പാക്ക് സഹായിക്കുന്നു
Next: പേന്‍ ഒരു ദിവസം എത്ര മുട്ടയിടുമെന്ന് അറിയാമോ?