12 September 2024
ഇന്ത്യയുടെ മുൻനിര ലീഗിൽ ഒരുപിടി മലയാളി താരങ്ങൾ ഈ സീസണിൽ കളം പിടിച്ചിട്ടുണ്ട്. കഴിവ് കൊണ്ട് ഇതിനോടകം ഫുട്ബോളിൽ കഴിവ് തെളിച്ചവരാണ് ഇവർ
ഐഎസ്എല്ലും മലയാളികളും
Pic Credit: ISL
കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യ നിരയിൽ, ഒഴിവാക്കപ്പെടാനാവാത്ത സാന്നിധ്യമാണ് വിബിൻ. മികച്ച പന്തടക്കവും ഗ്രൗണ്ടിലെ സമ്മർദ്ദങ്ങളെ നേരിടാനുള്ള കഴിവും മത്സരഗതി നിയന്ത്രണവും താരത്തെ വേറിട്ടു നിർത്തുന്നു.
വിബിൻ മോഹനൻ
കേരളാ ബ്ലാസ്റ്റേഴ്സിലൂടെ വളർന്നുവന്ന സഹൽ നിലവിൽ മോഹൻ ബഗാന്റെ മധ്യനിര താരമാണ്. കഴിഞ്ഞ ഡ്യുറന്റ് കപ്പിലും മോഹൻ ബഗാനായി തിളങ്ങി.
സഹൽ അബ്ദുൽ സമദ്
മലയാളക്കരയുടെ മറ്റൊരു പൊൻതാരകമാണ് ജിതിൻ എംഎസ്. നോർത്ത് ഈസ്റ്റ് യൂണെറ്റഡിന് ഡ്യുറന്റ് കപ്പ് സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ജിതിൻ. അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനൊപ്പം ബോക്സിന് സമീപം കീ പാസുകൾ നൽകുന്നതിൽ മിടുക്കൻ.
ജിതിൻ എം.എസ്
വലത് വിങ്ങിൽ കളിക്കുന്ന വിഷ്ണു കാസർകോട് സ്വദേശിയാണ്. വിങ്ങിൽ നിന്ന് ബോക്സിലേക്ക് മുന്നേറി ഗോളുകൾ നേടുന്നതിലും ക്രോസുകൾ നൽകുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിന്റെ താരമാണ്.
വിഷ്ണു പി.വി
ഹെെദരാബാദ് എഫ്സിയുടെ താരമായ മുഹമ്മദ് റാഫി പ്രതിരോധ നിരയിലാണ് കളിക്കുന്നത്. വിങ്ങുകളിലും സെന്റർ ഡിഫെൻസിലും ഒരു പോലെ കളിക്കുന്ന താരമാണ്.
മുഹമ്മദ് റാഫി
ഗോകുലം കേരളയിൽ നിന്നാണ് നൗഫൽ മുംബെെ സിറ്റിയിലേക്ക് എത്തുന്നത്. ഐലീഗിലും സന്തോഷ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവച്ച താരം ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനാണ്.
നൗഫൽ പി.എൻ
Next: കൊമ്പന്മാർക്ക് കരുത്ത് പകരാൻ എവേ മത്സരങ്ങളിൽ പുതിയ ജഴ്സി