ഈ മാസം നിങ്ങളുടെ കാർഡിന് ലഭിക്കുന്ന റേഷൻ വിഹിതം എന്തെല്ലാം?

06 May 2024

TV9 Malayalam

മെയ് മാസത്തെ റേഷൻ വിതരണം ഇന്ന് മെയ് ആറാം തീയതി മുതൽ ആരംഭിച്ചു. ഓരോ കാർഡുകൾക്ക് ലഭിക്കുന്ന റേഷൻ വിഹിതം ഇങ്ങനെയാണ്

ഈ മാസത്തെ റേഷൻ വിഹിതം

അന്ത്യോദയ അന്ന യോജന (മഞ്ഞ കാർഡ്) - 30 കിലോ ആരിയും മൂന്ന് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. രണ്ട് പായ്ക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിൽ ലഭിക്കും

മഞ്ഞ കാർഡ്

മുൻഗണന വിഭാഗം (പിങ്ക് കാർഡ്) - കാർഡിലെ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മൂന്ന് പായ്ക്കറ്റ്  ആട്ട ഒമ്പത് രൂപ നിരക്കിൽ ലഭിക്കും (ഗോതമ്പിൽ നിന്നും കുറച്ചിട്ടായിരിക്കും ആട്ട നൽകുക)

പിങ്ക് കാർഡ്

പൊതുവിഭാഗം-സബ്സിഡ് (നീല കാർഡ്)- ഓരോ അംഗത്തിന് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി നാല് കിലോ അരി കിലോയ്ക്ക് 10.90 രൂപയ്ക്ക് ലഭിക്കും

നീല കാർഡ്

പൊതുവിഭാഗം (വെള്ള കാർഡ്)- അഞ്ച് കിലോ അരി  കിലോയ്ക്ക് 10.90 രൂപാ നിരക്കിൽ ലഭിക്കും

വെള്ള കാർഡ്

പൊതുവിഭാഗം-സ്ഥാപനം (ബ്രൗൺ കാർഡ്) രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും

ബ്രൗൺ കാർഡ്

ചായ അമിതമായി കുടിച്ചാൽ എന്ത് സംഭവിക്കും