ഇനി ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചു നോക്കൂ...

27 JULY 2024

ASWATHY BALACHANDRAN

ഇനി ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യം ഒന്നും ശ്രദ്ധിച്ചു നോക്കൂ. മറ്റൊന്നുമല്ല തേർഡ് പാർട്ടി കുക്കീസ് ഉണ്ടോ എന്നാണത്. ഇത് നിർത്തലാക്കും എന്ന വാർത്തകൾ അടുത്തിടെ വന്നിരുന്നു. 

ഗൂ​ഗിൾ ക്രോം

എന്നാൽ തേർഡ് പാർട്ടി കുക്കീസ് ഗൂഗിൾ ക്രോം ബ്രൗസറിൽ നിന്ന് നിർത്തലാക്കില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.  കഴിഞ്ഞ ദിവസമാണ് തീരുമാനത്തിൽ നിന്ന് ക്രോം പിന്മാറിയത്. 

തേർഡ് പാർട്ടി കുക്കീസ്

ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഇത് ഉപയോഗിക്കുന്നത്. ഇതോടെ തേർഡ് പാർട്ടി കുക്കീസ് ക്രോമിൽ നിലനിർത്തും. 

വിവരങ്ങൾ

ഈ വർഷം ജനുവരിയിൽ കുക്കീസ് നിർത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിളിന്റെ ആഗോള ഉപഭോക്താക്കളിൽ ഒരു ശതമാനം പേരിൽ ഈ മാറ്റം പരീക്ഷിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. 

ജനുവരിയിൽ

പരസ്യ ദാതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് പിന്മാറ്റമെന്നാണ് സൂചന. ക്രോമിൽ കുക്കീസിന് വിലക്കേർപ്പെടുത്തുന്നത് ബുദ്ധിമുട്ടാകുമെന്നുള്ള ആശങ്ക പരസ്യദാതാക്കൾ അറിയിച്ചിരുന്നു.

പരസ്യദാതാക്കൾ‍

പരസ്യവിതരണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതും ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ വിതരണം ചെയ്യുന്നതും ഈ സംവിധാനത്തിലൂടെയാണ്. 

പരസ്യവിതരണം

Next: ജി എം കടുക് എങ്ങനെ പ്രശ്നക്കാരനായി; കാരണങ്ങൾ ഇങ്ങനെ ...