07 October 2024
SHIJI MK
Unsplash IMgaes
നവരാത്രി നാളിൽ പുസ്തകം പൂജയ്ക്ക് വെക്കുന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് വിദ്യാർഥികൾക്ക് ഏറെ നല്ലതാണ്.
സാധാരണയായി ക്ഷേത്രങ്ങളിലാണ് പൂജ വെക്കാറുള്ളത്. എന്നാൽ ഇതിന് സാധിക്കാത്തവർ വീട്ടിൽ വെക്കും.
വീട്ടിൽ പുസ്തകം പൂജയ്ക്ക് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്താണെന്ന് നോക്കാം.
പൂജ വെക്കുന്നതിന് മുമ്പ് പൂജാ മുറി അടിച്ച് തുടച്ച് വൃത്തിയാക്കണം. ശേഷം വിളക്ക് കഴുകി തുടയ്ക്കാം.
അല്പം മഞ്ഞൾ വെള്ളം എടുത്ത് പൂജാ മുറിയിലും പുസ്തകം പൂജ വെക്കുന്ന സ്ഥലത്തും തളിയ്ക്കുന്നത് നല്ലതാണ്. പുസ്തകം തറയിൽ വെക്കരുത്.
പുസ്തകം പൂജ വെയ്ക്കുന്നിടത് ഗണപതി, സരസ്വതി, ലക്ഷ്മി ദേവി എന്നിവരുടെ ചിത്രങ്ങൾ വേണം.
വിളക്ക് കത്തിച്ചതിന് ശേഷം സന്ധ്യാ സമയത്താണ് പുസ്തകം പൂജ വെക്കേണ്ടത്. സരസ്വതി, ദുർഗ ദേവിമാരുടെ മുന്നിലാണ് വിളക്ക് കത്തിച്ച് പുസ്തകം വെക്കേണ്ടത്.
രണ്ട് ദിവസമാണ് പുസ്തകം പൂജ വെക്കേണ്ടത്. പൂജ വെച്ചതിന് പിറ്റേദിവസം രാവിലെ കുളിച്ച് ശുദ്ധിയായ ശേഷം പൂജ നടത്തണം.
പുസ്തകം പൂജയ്ക്ക് വെച്ച സമയത്ത് കത്തിച്ച് വെച്ച വിളക്ക് പൂജ കഴിയുന്നത് വരെ കെടാവിളക്കായി തുടരണം.
ദശമി ദിനത്തിൽ പൂജ ചെയ്യുന്നതിനൊപ്പം സരസ്വതി സ്തുതി 108 തവണ ഉരുവിടണം.
മന്ത്രങ്ങൾ ചൊല്ലുന്ന സമയത്ത് അക്ഷരത്തെറ്റ് വരുത്താതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സരസ്വതി ദേവിയുടെ മൂല മന്ത്രമോ ഗായത്രി മന്ത്രമോ വേണം ജപിക്കാൻ.
അക്ഷരത്തെറ്റ് ഇല്ലാതെ മന്ത്രങ്ങൾ ജപിച്ചാൽ മാത്രമേ വിദ്യാപുരോഗതിയും സാമ്പത്തിക പുരോഗതിയും ഉണ്ടാകൂ.
ഇന്ത്യൻ വസ്ത്രം ധരിച്ച ബാർബി പാവകൾ വിപണിയിൽ