27 JULY 2024
ASWATHY BALACHANDRAN
സംഘമായി യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സ്ത്രീകളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
യാത്രാ ഗ്രൂപ്പുകളെ തെരഞ്ഞെടുക്കുമ്പോഴു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ നല്ല സംഘങ്ങളെ തന്നെ തിരഞ്ഞെടുക്കണം.
യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍ ശരിക്ക് ആസ്വദിക്കണമെങ്കില്‍ ആളുകള്‍ കുറവുള്ള യാത്രാ ഗ്രൂപ്പുകളെ തെരഞ്ഞെടുക്കണം. വലിയ ഗ്രൂപ്പുകളുടെ ഭാഗമായി പോയാല്‍ പല തരലത്തിലുള്ള ആളുകളായിരിക്കും.
പോകാനുദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരം നിങ്ങള്‍ക്ക് കൈമാറുന്ന യാത്രാ ഗ്രൂപ്പുകളെ വേണം തെരഞ്ഞെടുക്കാന്‍. ആ സ്ഥലത്തെക്കുറിച്ച് പോകുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ക്ക് കൃത്യമായ ധാരണ ഉണ്ടാകണം.
ചില യാത്രാ ഗ്രൂപ്പുകള്‍ യാത്രകളില്‍ ചില സാഹസികവും അല്ലാത്തതുമായ ആക്ടിവിറ്റികള്‍ പ്ലാന്‍ ചെയ്യാറുണ്ട്. ഇതിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരിക്കണം.
വിദേശ രാജ്യങ്ങളിലേക്കൊക്കെ പോകുന്ന സമയത്ത് വലിയ യാത്രാ ഗ്രൂപ്പുകള്‍ തെരഞ്ഞെടുത്ത് അബദ്ധം പിണയുന്നവരാണ് അധികവും. കീശ കാലിയാകാതെ വേണം ഓരോ യാത്രയും പ്ലാന്‍ ചെയ്യാന്‍.
Next: ജി എം കടുക് എങ്ങനെ പ്രശ്നക്കാരനായി; കാരണങ്ങൾ ഇങ്ങനെ ...