13 Janary 2024
ABDUL BASITH
കരുൺ നായരെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചയമുണ്ട്. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടും ടീമിൽ നിന്ന് പുറത്തായ താരമാണ് കരുൺ.
Image Courtesy: Social Media
2016ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറിയ കരുൺ പരമ്പരയിലെ അവസാന മത്സരത്തിലാണ് ട്രിപ്പിളടിച്ചത്. 303 റൺസെടുത്ത് നോട്ടൗട്ടായിരുന്നു താരം.
ആഭ്യന്തര മത്സരങ്ങളിൽ കർണാടകയ്ക്കായാണ് താരം കളിച്ചിരുന്നത്. 2023 സീസണിൽ കർണാടക വിട്ട കരുൺ നിലവിൽ വിദർഭ താരമാണ്.
33കാരനായ കരുൺ നായർ ആഭ്യന്തര ലിസ്റ്റ് എ ടൂർണമെൻ്റായ വിജയ് ഹസാരെ ട്രോഫിയിൽ വിദർഭയ്ക്കായി അസാമാന്യ പ്രകടനങ്ങളാണ് നടത്തുന്നത്.
ലിസ്റ്റ് എ മത്സരങ്ങളിൽ പുറത്താവാതെ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കരുൺ നായർ ഈ സീസണിൽ സ്വന്തമാക്കിയത്.
നിലവിലെ വിജയ് ഹസാരെ ട്രോഫിയിൽ ആറ് മത്സരങ്ങളിൽ നിന്ന് 664 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. ഇതിൽ അഞ്ച് സെഞ്ചുറിയും പെടും.
ഈ അഞ്ച് സെഞ്ചുറികളിൽ നാലെണ്ണം തുടരെയാണ്. കരുൺ നായരിൻ്റെ പ്രകടനമികവിൽ വിദർഭ സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.
Next : ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാർ