28 JULY 2024
NEETHU VIJAYAN
ഇതൊരു മരുന്നായി കണക്കാക്കേണ്ടതില്ല. ആരോഗ്യകരമായ ഭക്ഷണമാണ്. കഫകെട്ടും ജലദോഷമൊക്കെയുള്ളപ്പോഴും ഇതുകഴിക്കുന്നത് നല്ലതാണ്.
Pic Credit: INSTAGRAM
കുരുമുളക് കൂടുതലിട്ട് തുളസിയും ചേർത്താണ് തുളസി രസം തയ്യാറാക്കുന്നത്.
Pic Credit: FREEPIK
ആദ്യം തുളസിയില, കുരുമുളക്, ജീരകം, മല്ലി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ഒന്ന് അരച്ചെടുക്കണം. ചെറുതായി അരഞ്ഞാൽ മതി.
Pic Credit: FREEPIK
ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിച്ച് അടിച്ചുവെച്ചിരിക്കുന്ന കൂട്ട് എണ്ണയിൽ ഇട്ട് നന്നായി വഴറ്റുക.
Pic Credit: FREEPIK
ഇതിലേക്ക് ആവശ്യത്തിന് തക്കാളി അരിഞ്ഞത് ഇട്ട് നന്നായി ഇളക്കിയെടുക്കണം.
Pic Credit: FREEPIK
ഇതിലേയ്ക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കണം.
Pic Credit: FREEPIK
പുളിക്ക് അനുസരിച്ച് പുളി പിഴിഞ്ഞതും ചേർത്ത് നന്നായി തിളപ്പിക്കണം.
Pic Credit: FREEPIK
അൽപം എണ്ണയിൽ ഉലുവയിട്ട് കറിവേപ്പിലയും വറ്റൽ മുളകുമിട്ട് താളിച്ച് രസത്തിലേയ്ക്ക് ഒഴിച്ച് കൊടുക്കാം. മല്ലിയിലയിട്ട് നന്നായി ഇളക്കിയെടുക്കാം.
Pic Credit: FREEPIK
Next: ഇഞ്ചി മോശമല്ലാട്ടോ....; മുഖക്കുരുവിനെയും താരനെയും തുരത്താൻ ഇതുമതി