കെ ഡ്രാമ പ്രിയരാണോ? ഇവയൊന്ന് കണ്ട് നോക്കൂ

03 April 2025

Nithya V

Pic Credit: Pinterest

2025ൽ പുറത്തിറങ്ങി വൻ വിജയം തീർത്ത ഡ്രാമ. ഐയു , പാർക്ക് ബോ-ഗം എന്നിവർ പ്രധാന വേഷത്തിലെത്തിയ ഡ്രാമ നെറ്റ്ഫ്ലിക്സിൽ കാണാവുന്നതാണ്.

വെൻ ലൈഫ് ഗിവ്സ് യു ടാംഗറിൻസ് 

ഒരു ന​ഗരത്തിലെ ദന്തഡോക്ടറും ഒരു കടൽ തീര ​ഗ്രാമത്തിലെ പണിക്കാരനും തമ്മിലുള്ള ഹൃദയ സ്പർശിയായ പ്രണയകഥ.

ഹോം ടൗൺ ഛാ-ഛാ-ഛാ 

ഒരു ഡോക്യുമെന്ററിക്കായി വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കാൻ നിർബന്ധിതരാകുന്ന മുൻ പ്രണയിദാക്കൾ. അവരുടെ പ്രണയമാണ് ഈ ഡ്രാമ.

ഔ‍ർ ബിലോവ്ഡ് സമ്മർ 

നം ജൂ-ഹ്യൂക്കും ലീ സുങ്- ക്യൂങ്ങും പ്രധാനവേഷത്തിലെത്തുന്ന മനോഹരമായ പ്രണയകഥയാണിത്.

വെയിറ്റ് ലിഫ്റ്റിംഗ് ഫൈയറി കിം ബോക് ജൂ 

ഒരു ബാലെരിനയും അവളെ സഹായിക്കാൻ നിയോ​ഗിക്കപ്പെട്ട മാലാഖയും തമ്മിലുള്ള ഒരു ഫാന്റസി പ്രണയ കഥ. 

ഏയ്ഞ്ചൽസ് ലാസ്റ്റ് മിഷൻ: ലവ്

ജി ചാങ്-വൂക്കും ഷിൻ ഹൈ-സണും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഒരു ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ഡ്രാമയാണ്. വെൽക്കം ടു സാംഡാൽ-റി.

വെൽക്കം ടു സാംഡാൽ - റി

വിവാഹമോചനത്തിന്റെ വക്കിലെത്തിയ ദമ്പതികളുടെ കഥ. അപ്രതീക്ഷിതമായി നായികയ്ക്ക് ഉണ്ടാവുന്ന ആരോഗ്യ പ്രതിസന്ധി കഥയുടെ ​ഗതി മാറ്റുന്നു.

ക്വീൻ ഓഫ് റ്റിയേഴ്സ്

ലീ ജുൻ-ഹോയും ഇം യൂൻ-അയും അഭിനയിച്ച 2023 ൽ പുറത്തിറങ്ങിയ ഈ കെ. ഡ്രാമ നെറ്റ്ഫ്ലിക്സിൽ കാണാവുന്നതാണ്.

കിം​ഗ് ദ ലാൻഡ്