05 JULY 2024
പലപ്പോഴും പല രോഗങ്ങൾക്കും കാരണമാകുന്നത് നമ്മുടെ അനാവശ്യമായ ഭക്ഷണശീലമാകാം. ജങ്ക് ഫുഡ് ഇത്തരത്തിൽ ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്.
ഭക്ഷണരീതിയിലെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ കോളകളുടെയും ചിപ്‌സുകളുടെയും മറ്റു പരസ്യങ്ങള്‍ വളരെ സ്വാധീനിക്കാറുണ്ട്.
ജങ്ക് ഫുഡ്' എന്നത് നമുക്ക് ഒരിക്കലും വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കുകയില്ല. വിശപ്പ് മാറുകയാണെങ്കിലും ഒട്ടുംതന്നെ പോഷകാഹാരങ്ങള്‍ ശരീരത്തില്‍ എത്തുകയില്ല.
വളരെ അധികം കലോറി അടങ്ങിയത് കാരണം ജങ്ക് ഫുഡ് ഉയര്‍ന്ന ഊര്‍ജം നിറഞ്ഞ ഭക്ഷണമാണ്. ഇത് അമിത വണ്ണത്തിനു കാരണമാകുന്നു.
പഞ്ചസാരയും കൊഴുപ്പും ഉയര്‍ന്നതോതിലുള്ള ആഹാരം മസ്തിഷ്‌കത്തിലെ 'പെപ്‌റ്റൈഡിന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നു. ഇത് ഓർമ്മശക്തി കുറയ്ക്കുന്നു.
പഞ്ചസാരയും കൊഴുപ്പും ഉയര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ രാസ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാക്കുകയും ഇത് അഡിക്ഷൻ ഉണ്ടാക്കുകയും ചെയ്യും. താമസിയാതെ ഡിപ്രഷൻ അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നു.
ജങ്ക് ഫുഡ് പ്രധാനമായും നമ്മുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന കൊഴുപ്പ് നല്‍കുന്നു. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാം.
Next: മുന്തിരി വൈനിന് കയ്പ്പാണെന്ന് ആരാ പറഞ്ഞത്...; ധൈര്യമായി കഴിച്ചോളൂ ഗുണങ്ങളേറെ