രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‍ലെറ്റുകളാണ്. പല കാരണങ്ങൾ കൊണ്ട് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയാം. ഇത്തരത്തിൽ കൗണ്ട് കുറയുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ചില ഭക്ഷണങ്ങൾ വഴി പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കൂട്ടാൻ സാധിക്കും. അത്തരത്തിൽ ഇവയുടെ കൗണ്ട് കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ജ്യൂസുകൾ നോക്കാം.

പ്ലേറ്റ്‌ലെറ്റ്

Image Courtesy: Getty Images/PTI

വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പന്നമായ പപ്പായ ജ്യൂസ് കുടിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ നല്ലതാണ്.

പപ്പായ ജ്യൂസ്

ആന്റി-ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ മാതളനാരങ്ങ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് വർധിപ്പിക്കാൻ സഹായിക്കും.

മാതളനാരങ്ങ ജ്യൂസ് 

വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ ഗുണം ചെയ്യും.

ഓറഞ്ച് ജ്യൂസ്

ബീറ്റ്‌റൂട്ടിൽ ഫോളേറ്റ്, നൈട്രേറ്റ്, അയൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കും.

ബീറ്റ്‌റൂട്ട് ജ്യൂസ്

വിറ്റാമിൻ കെ ധാരാളം അടങ്ങിയ ചീര (പാലക്) ജ്യൂസ് കുടിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ നല്ലതാണ്.

ചീര ജ്യൂസ് 

മത്തങ്ങയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ ഡെങ്കിപ്പനിയുള്ളവരിൽ പെട്ടെന്ന് തന്നെ രോഗം ഭേദമാക്കാൻ സഹായിക്കുന്നു. പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും ഇവ നല്ലതാണ്.

മത്തങ്ങ ജ്യൂസ് 

NEXT: വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു