14 November 2024
ABDUL BASITH
ഹോളിവുഡിലെ അറിയപ്പെടുന്ന നടനും സംവിധായകനും നിർമ്മാതാവുമാണ് ജോൺ ക്രാസിൻസ്കി. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലടക്കം താരം അഭിനയിച്ചു.
(Image Courtesy - Social Media)
2000ൽ സ്റ്റേറ്റ് ആൻഡ് മെയ്ൻ എന്ന ചിത്രത്തിലൂടെയാണ് ക്രാസിൻസ്കി അഭിനയജീവിതം ആരംഭിച്ചത്. അടുത്ത വർഷങ്ങളിൽ താരം ചെറിയ വേഷങ്ങളിലെത്തി.
എൻബിസി അവതരിപ്പിച്ച 'ദി ഓഫീസ്' എന്ന വെബ് സീരീസിലെ ജിം ഹാല്പർട്ട് ആണ് ക്രാസിൻസ്കിയുടെ സിനിമാജീവിതത്തിലെ ആദ്യ ബ്രേക്ക് ത്രൂ.
ദി ഹോളിഡേ, സിഎസ്ഐ, ഷ്റെക്, 13 അവേഴ്സ്, എ ക്വയറ്റ് പ്ലേസ്, ജാക്ക് റയാൻ, ഡോക്ടർ സ്ട്രേഞ്ച് തുടങ്ങി വിവിധ സിനിമ, സീരീസുകളിൽ അഭിനയിച്ചു.
ഹോളിവുഡ് അഭിനേത്രി എമിലി ബ്ലണ്ട് ആണ് ക്രാസിൻസ്കിയുടെ ഭാര്യ. 2010ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്.
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ക്രാസിൻസിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിലൊന്നാണ് ഈ വർഷം ലഭിച്ച മറ്റൊരു പുരസ്കാരം.
പീപ്പിൾ മാഗസിൻ്റെ ഇക്കൊല്ലത്തെ സെക്സിയസ്റ്റ് മാൻ അലൈവ് എന്ന പുരസ്കാരമാണ് 45 വയസുകാരനായ ജോൺ ക്രാസിൻസ്കിയ്ക്ക് ഈ വർഷം ലഭിച്ചത്.
Next : കുഞ്ഞിൻ്റെ ചിത്രവുമായി മാളവിക കൃഷ്ണദാസ്