വെറും 39 രൂപയ്ക്ക് ഇൻ്റർനാഷണൽ കോൾ; ഞെട്ടിച്ച് ജിയോ 

12 October 2024

ABDUL BASITH

രാജ്യത്തെ ഏറ്റവും പ്രമുഖ ടെലികോം സർവീസ് ദാതാക്കളാണ് റിലയൻസ് ജിയോ. കുറഞ്ഞ ചിലവിൽ 5ജി എന്ന ആശയത്തിലാണ് ജിയോ വിപ്ലവമുണ്ടാക്കിയത്.

റിലയൻസ് ജിയോ

Image Courtesy - Getty Images

വളരെ വേഗത്തിലായിരുന്നു ജിയോയുടെ വളർച്ച. പണ്ടത്തെ ഓഫറുകൾ ഇപ്പോഴില്ലെങ്കിലും ഇടക്കിടെ ജിയോ ചില ഓഫറുകൾ നൽകാറുണ്ട്.

വളർച്ച

39 രൂപയുടെ ഐഎസ്ഡി റീചാർജ് ആണ് ഇപ്പോൾ ജിയോ അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ ഓഫർ. 21 രാജ്യങ്ങളിലേക്കാണ് ഓഫറുകൾ.

പുതിയ ഓഫർ

ഈ രാജ്യങ്ങളിലേക്കുള്ള പാക്കുകളാണ് 39 രൂപയ്ക്ക് ലഭിക്കുക. ഈ പാക്കിൽ 30 മിനിട്ട് സംസാരിക്കാം. 49 രൂപയ്ക്ക് ബംഗ്ലാദേശിലേക്ക് 20 മിനിട്ട് കിട്ടും.

കാനഡ, യുഎസ്എ

യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 99 രൂപയ്ക്കാണ് ഐഎസ്ഡി പ്ലാനുകൾ ആരംഭിക്കുന്നത്. 10 മിനിട്ടിൻ്റെ ആനുകൂല്യമാണ് ഈ പ്ലാനിൽ ലഭിക്കുക.

ഗൾഫ്

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പ്ലാനിന് 79 രൂപയും സിംഗപൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പാക്കിന് 59 രൂപയുമാണ്.

യൂറോപ്പ്

ചൈന, ഭൂട്ടാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പാക്കിന് 89 രൂപയാണ്. 15 മിനിറ്റ് സംസാര സമയമാണ് ഈ പാക്കിൽ ലഭിക്കുക.

ചൈന

Next : നാല് പ്രണയമുണ്ടായിരുന്നു, രത്തൻ ടാറ്റയ്ക്ക്