യഹൂദരുടെ വാസസ്ഥലം അന്വേഷിക്കുമ്പോൾ മിക്കവരും വിരൽ ചൂണ്ടുന്നത് മട്ടാഞ്ചേരിയിലെ ജൂത നഗരത്തിലേക്കാണ്.
എന്നാൽ ഇന്ന് നഗരത്തിൽ വളരെ കുറച്ച് ജൂതന്മാർ മാത്രമേ അവശേഷിക്കുന്നുള്ളൂ.
ഒരു കാലഘട്ടത്തിൻറെ സംസ്കാരവും ചരിത്രവും ഇവിടെ ഇപ്പോഴും ഉറങ്ങാതെ കിടക്കുന്നു. കേരളത്തിലെ ജൂതന്മാരുടെ ആദ്യകാല വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു ഇത്.
മാര്‍ച്ച് മാസം മുതല്‍ ഡിസംബര്‍ വരെ വിവിധ ഉത്സവങ്ങളാണ് ജൂതരുടേതായി മട്ടാഞ്ചേരിയില്‍ അരങ്ങേറുന്നത്. ഈജിപ്തിന്‍റെ അടിമത്വത്തില്‍ നിന്ന് ഇസ്രായേലികള്‍ക്ക് മോചനം ലഭിച്ചതിന്‍റെ ഓര്‍മ്മ പുതുക്കുന്ന പെസഹയാണ് ഇവരുടെ ഏറ്റവും പ്രധാന ആഘോഷം.