15 January 2025
TV9 Malayalam
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഐസിസിയുടെ ഡിസംബറിലെ പുരുഷ താരമായി തിരഞ്ഞെടുത്തു
Pic Credit: PTI
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെതിരെ കാഴ്ചവച്ച പ്രകടനമാണ് നിര്‍ണായകമായത്
ഡിസംബറില്‍ നടന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മുഴുവന്‍ മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകളും വീഴ്ത്തി
പാറ്റ് കമ്മിന്‍സിനെയും ഡെയ്ന്‍ പാറ്റേഴ്‌സണെയും മറികടന്നാണ് ബുംറ ഡിസംബറിലെ താരമായത്
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ടെസ്റ്റില്‍ 200 വിക്കറ്റുകളെന്ന നേട്ടവും ബുംറ പിന്നിട്ടു
നിലവില്‍ പരിക്കിന്റെ പിടിയിലാണ് താരം. പരിക്കില്‍ നിന്ന് മുക്തനായി താരം ചാമ്പ്യന്‍സ് ട്രോഫി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Next: ക്രിക്കറ്റ് ചരിത്രത്തിലെ വലിയ സിക്‌സുകള്‍