27 December 2024
SHIJI MK
Unsplash Images
നിസാരകാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുന്നവരാണോ നിങ്ങള്‍? ഇങ്ങനെ ദേഷ്യപ്പെടുന്നത് നല്ല കാര്യമായി നിങ്ങള്‍ കരുതുന്നുണ്ടോ?
ഇങ്ങനെയുള്ള ആളുകളോട് നമ്മളെല്ലാം പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് മൂക്കത്താണോ ശുണ്ഠി എന്ന്.
ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നത് വലിയ ബുദ്ധിമുട്ടാണ് നമുക്ക് ഉണ്ടാക്കുന്നത്. എങ്ങനെയെങ്കിലും ദേഷ്യം നിയന്ത്രിക്കണമെന്ന് കരുതിയാലും അതിന് സാധിക്കാതെ വരും.
ദേഷ്യപ്പെടരുതെന്ന് കരുതിയിരിക്കുന്ന സാഹചര്യങ്ങളില്‍ പോലും അറിയാതെ ദേഷ്യപ്പെട്ട് പോകാറുണ്ട്.
എന്നാല്‍ ദേഷ്യം നിയന്ത്രിക്കുന്നതിന് പ്രത്യേക മരുന്നുകളൊന്നുമില്ല. പക്ഷെ ചിലപൊടികൈകള്‍ പരീക്ഷിക്കാവുന്നതാണ്.
ചില പൂക്കളുടെ സുഗന്ധം ദേഷ്യവും ഉത്കണഠയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
മുല്ലപ്പൂവിന്റെയും റോസാപ്പൂവിന്റെയും സുഗന്ധത്തിന് ദേഷ്യം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അഭിപ്രായം.
ഇവയെ കൂടാതെ ജമന്തിപ്പൂവിനും ദേഷ്യത്തെ നിയന്ത്രിക്കാനുള്ള ശക്തിയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം