സിംബാബ്‌വെയ്ക്കെതിരെ റെക്കോർഡിട്ട് യശസ്വി ജയ്സ്വാൾ - ശുഭ്മൻ ഗിൽ സഖ്യം

013 July 2024

Abdul basith

സിംബാബ്‌വെയ്ക്കെതിരായ നാലാം ടി20യിൽ വിജയിച്ച് ഇന്ത്യ പരമ്പര നേടി. ഒരു മത്സരം ബാക്കിനിൽക്കെയാണ് ശുഭ്മൻ ഗില്ലിന് കീഴിലുള്ള ഇന്ത്യൻ യുവനിര പരമ്പര സ്വന്തമാക്കിയത്.

പരമ്പര നേട്ടം

മത്സരത്തിൽ 10 വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സിംബാബ്‌വെ മുന്നോട്ടുവച്ച 153 റൺസ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 15.2 ഓവറിൽ ഇന്ത്യ മറികടന്നു.

10 വിക്കറ്റ് ജയം

ഇന്ത്യ 10 വിക്കറ്റ് ജയം കുറിയ്ക്കുമ്പോൾ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെയും യശസ്വി ജയ്സ്വാളിൻ്റെയും തകർപ്പൻ പ്രകടനങ്ങൾ നിർണായകമായി. ജയ്സ്വാൾ 93 ഉം ഗിൽ 58 റൺസും നേടി പുറത്താവാതെ നിന്നു.

ജയ്സ്വാൾ - ഗിൽ

ഒന്നാം വിക്കറ്റിൽ 156 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിലാണ് ഗില്ലും ജയ്സ്വാളും പങ്കാളികളായത്. ജയ്സ്വാൾ ആക്രമിച്ചുകളിച്ചപ്പോൾ ഗിൽ പറ്റിയ പങ്കാളിയായി.

കൂട്ടുകെട്ട്

ഇത് രണ്ടാം തവണയാണ് ജയ്സ്വാളും ഗില്ലും ചേർന്ന് ടി20യിൽ 150 റൺസിലധികം കൂട്ടുകെട്ടുയർത്തുന്നത്. ചേസിംഗിൽ രണ്ട് തവണ 150 കൂട്ടിച്ചേർത്ത ഒരേയൊരു ഇന്ത്യൻ ജോഡിയും ഇവർ തന്നെ.

റെക്കോർഡ്

രോഹിത് ശർമ - ശിഖർ ധവാൻ സഖ്യവും രണ്ട് തവണ 150+ കൂട്ടുകെട്ടിൽ പങ്കാളികളായിട്ടുണെങ്കിലും ഇത് ചേസിംഗിൽ ആയിരുന്നില്ല.

രോഹിത് - ധവാൻ

പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ആദ്യ കളി തോറ്റുതുടങ്ങിയ ഇന്ത്യ പിന്നീട് തുടരെ മൂന്ന് മത്സരങ്ങൾ വിജയിക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

പരമ്പര