ഹൈന്ദവ വിശ്വാസപ്രകാരം ദൈവിക പരിവേഷമുള്ള ജീവികളിൽ ഒന്നാം പാമ്പ്. പാമ്പിനെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങൾ തന്നെ കേരളത്തിലുണ്ട്
ജ്യോതിഷം പ്രകാരം ചില വ്യക്തികൾക്ക് സർപ്പദോഷം, കാളസർപ്പദോഷം ഉണ്ടാകുകയും അതുകൊണ്ട് കഷ്ടതകൾ അനുഭവിക്കുകയും ഇടയാകാറുണ്ട്.
എന്നാൽ ഇവയ്ക്ക് പുറമെ പാമ്പുകൾ കാണുന്നത് ചില സൂചനകളാണ് നൽകുന്നത്. പാമ്പുകൾ മരത്തിൽ കയറുന്നത്, ചത്ത പാമ്പ തുടങ്ങിയവ കാണുന്നത് ഓരോ സൂചനകളാണ് നൽകുന്നത്
നിരവധി തവണ കാണാൻ ഇടയാകുന്ന കാഴ്ചയാണ് പാമ്പുകൾ ഇണചേരുന്നത്. പാമ്പുകൾ ഇണചേരുന്നത് കാണുന്നത് നല്ലതോ ദോഷമൊ എന്ന് പരിശോധിക്കാം.
ജ്യോതിവിശ്വാസം പ്രകാരം പാമ്പുകൾ ഇണചേരുന്നത് കണ്ടാൽ അത് അത്രകണ്ട ശുഭകരമല്ല. ആ കാണുന്ന വ്യക്തിക്ക് ദോഷം സംഭവിക്കുമെന്നാണ് വിശ്വാസം.
ഇനി അഥവാ ഇണചേരുന്ന സമയത്ത് അത് തടസ്സമുണ്ടാക്കിയാൽ പിന്നെ കഷ്ടകാലം തന്നെയാണ് സംഭവിക്കുക. ജീവിതത്തിൽ ഒരു അശുഭ കാര്യങ്ങൾ സംഭവിക്കാൻ ഇടയാക്കും.
ഇത് പൊതുവിലുള്ള വിശ്വാസപ്രകാരം രൂപപ്പെടുത്തിയതാണ്. ഇതിലെ ഉള്ളടക്കങ്ങൾ സത്യമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇക്കാര്യങ്ങൾ ഒരിക്കലും സത്യമാണെന്ന് ടിവി9 മലയാളം സാധൂകരിക്കുന്നില്ല