24 OCTOBER 2024
ASWATHY BALACHANDRAN
ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്ന എല്ലാവരും ഭക്ഷണത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തുന്ന ഒന്നാണ് മുട്ട
Pic Credit: Freepik
മുട്ടയിലെ മഞ്ഞക്കുരുവാണോ അതോ വെള്ളയാണോ നല്ലത് എന്ന് പലപ്പോഴും സംശയമുള്ള കാര്യമാണ്
മുട്ടയിലെ ആല്‍ബുമിന്‍ ഭാഗമാണ് വെള്ള. 90 ശതമാനം ജലാംശവും 10 ശതമാനം പ്രോട്ടീനുമാണ് ഈ ഭാഗത്തിന്റെ പ്രത്യേകത
ഫെര്‍ട്ടിലൈസ്ഡ് മുട്ടയിലെ എബ്രിയോയ്ക്ക് വളരാനുള്ള പോഷകത്തിന്റെ പ്രധാന ശ്രോതസാണ് മഞ്ഞ ഒരു മുട്ടയുടെ വെള്ളയിൽ വെറും 17 കലോറി അടങ്ങിയിട്ടുണ്ട്. മഞ്ഞയിൽ 55 കലോറിയാണ് ഉള്ളത്
എ, ഡി, ഇ, കെ, ബി വിറ്റാമിനുകൾ, ധാതുക്കളായ ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ പോഷകങ്ങൾ മഞ്ഞയിലുണ്ട്, വെള്ളയിൽ ഇല്ല.
മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂടുതലാണ്, ഒരു വലിയ മുട്ടയുടെ മഞ്ഞക്കരു 185 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയതാണ്.
Next: ടെൻഷൻ മാറ്റാം... ഗ്രീൻടീ കുടിച്ചോളൂ...