പൈനാപ്പിള്‍ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമെല്ലാം പൈനാപ്പിള്‍ സഹായിക്കും.
വൈറ്റമിന്‍ സി, മാംഗനീസ്, ദഹന എന്‍സൈമുകള്‍ എന്നിവ പൈനാപ്പിളില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
എന്നാല്‍ പൈനാപ്പിള്‍ അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
പൈനാപ്പിള്‍ നല്ല മധുരമുള്ള പഴമാണ്. എന്നാലും ഉയര്‍ന്ന അസിഡിറ്റി കൂടുതലുമാണ്. ഇത് പല്ലുകള്‍ക്ക് അത്ര നല്ലതല്ല.
മാത്രമല്ല പൈനാപ്പിള്‍ അസിഡിറ്റി ഉള്ള പഴമാണ്. അതിനാല്‍ തന്നെ അസിഡിറ്റി ഉള്ളവര്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക.
കൂടുതലായി കഴിക്കുന്നത് വയറിളക്കം, ഛര്‍ദി എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ദഹന വ്യവസ്ഥ താളം തെറ്റിക്കുകയും ചെയ്യുന്നു.
പൈനാപ്പിള്‍ കൂടുതലായി കഴിക്കുന്നത് അലര്‍ജി പ്രശ്‌നം രൂക്ഷമാക്കും. തൊണ്ടയില്‍ ചൊറിച്ചില്‍. ചുണ്ടുകള്‍ വീര്‍ക്കല്‍ എന്നിവ സംഭവിക്കും.
പൈനാപ്പിളിലെ ഗ്ലൈസെമിക് സൂചിക വളരെ ഉയര്‍ന്നതായതിനാല്‍ അത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യില്ല.