19 November 2024
ABDUL BASITH
ഇക്കൊല്ലത്തെ ഐപിഎൽ മെഗാ ലേലം ഈ മാസം 24, 25 തീയതികളിലാണ്. സൗദി അറേബ്യയിലെ ജിദ്ദയിൽ വച്ചാണ് ലേലം നടക്കുക.
(Image Courtesy - Social Media)
ടീമുകൾ റിലീസ് ചെയ്ത സൂപ്പർ താരങ്ങളിൽ പ്രധാനപ്പെട്ട ഒരു പേരാണ് ഋഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായിരുന്നു പന്ത്.
ഇക്കുറി ലേലത്തിൽ ഏറ്റവുമധികം വില ലഭിക്കുന്ന ഋഷഭ് പന്തിനാവുമെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. അതിന് സാധ്യതയുമുണ്ട്.
ഇന്ത്യൻ ദേശീയ ടീമിലെ പ്രധാന താരമായ ഋഷഭ് പന്തിനായി പല ടീമുകളും ശ്രമിച്ചേക്കും. അതിൽ ചില ടീമുകൾ ഏതൊക്കെയാവുമെന്ന് നോക്കാം.
പഴ്സിൽ ഏറ്റവുമധികം തുക ബാക്കിയുള്ള പഞ്ചാബിൻ്റെ റിക്കി പോണ്ടിംഗാണ്. പോണ്ടിംഗ് - പന്ത് സഖ്യത്തെ ഒരുമിപ്പിക്കാനാവും മാനേജ്മെൻ്റിൻ്റെ ശ്രമം.
എംഎസ് ധോണിയുടെ അതേ മാർക്കറ്റും ഫ്ലയറുമുള്ള ഋഷഭ് പന്തിനായി ചെന്നൈ ശ്രമിക്കും. പഴ്സിൽ 55 കോടിയേ ബാക്കിയുള്ളൂ എന്നതാണ് തിരിച്ചടി.
83 കോടി ബാക്കിയുള്ള ആർസിബി പന്തിനായി ശ്രമിക്കും. ഏറ്റവുമധികം തുക ബാക്കിയുള്ള ആർസിബി ഒരു ക്യാപ്റ്റന് വേണ്ടിയുള്ള തിരച്ചിലിലാണ്.
Next : ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ ഇവരാവാം