13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ

16 March 2025

ABDUL BASITH

ഐപിഎലിന് ഇനി ഒരാഴ്ച കൂടിയാണ് അവശേഷിക്കുന്നത്. മാർച്ച് 25നാണ് ലീഗ് ആരംഭിക്കുക. കൊൽക്കത്തയും ആർസിബിയും തമ്മിലാണ് ആദ്യ മത്സരം.

ഐപിഎൽ

Image Credits:  Social Media

ഐപിഎലിൽ 13 വയസ് മുതലുള്ള താരങ്ങൾ കളിക്കുന്നുണ്ട്. ഇത്തവണ കളിക്കുന്നതിൽ ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് താരങ്ങളെ പരിശോധിക്കാം.

യുവതാരങ്ങൾ

സർഫറാസ് ഖാൻ്റെ സഹോദരനായ മുഷീർ ഖാനെ പഞ്ചാബ് കിംഗ്സ് ആണ് ടീമിലെത്തിച്ചത്. 20 വയസുകാരനായ താരം അണ്ടർ 19 ടീം അംഗമായിരുന്നു.

മുഷീർ ഖാൻ

19 വയസുകാരനായ സ്വാസ്തിക് ചിക്കാരയെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് സ്വന്തമാക്കിയത്. ഉത്തർ പ്രദേശ് ബാറ്ററാണ് ചിക്കാര.

സ്വാസ്തിക് ചിക്കാര

രാജസ്ഥാൻ റോയൽസാണ് 18 വയസുകാരനായ ക്വെന മഫാക്കയെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളറായ മഫാക്കയുടെ രണ്ടാം സീസണാണിത്.

ക്വെന മഫാക്ക

18 വയസുകാരായ തമിഴ്നാട് താരം ആന്ദ്രെ സിദ്ധാർത്ഥിനെ ചെന്നൈ സൂപ്പർ കിംഗ്സാണ് ടീമിലെത്തിച്ചത്. താരം അണ്ടർ 19 ലോകകപ്പിൽ കളിച്ചിരുന്നില്ല.

ആന്ദ്രെ സിദ്ധാർത്ഥ്

13 വയസുകാരനായ വൈഭവ് സൂര്യവൻശി രാജസ്ഥാൻ റോയൽസിലാണ്. ബീഹാർ ഓപ്പണിങ് ബാറ്ററായ താരം അണ്ടർ 19 ഏഷ്യാ കപ്പിൽ കളിച്ചിരുന്നു.

വൈഭവ് സൂര്യവൻശി

Next :'ഈ ടീമാണ് നല്ലത്'