ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള റിട്ടൻഷനുകൾ

3 November 2024

ABDUL BASITH

കഴിഞ്ഞ ദിവസമാണ് ഐപിഎൽ റിട്ടൻഷനുകൾ പ്രഖ്യാപിക്കപ്പെട്ടത്. വിവിധ ടീമുകൾ 2025 ഐപിഎൽ സീസണിലേക്കുള്ള തങ്ങളുടെ റിട്ടൻഷനുകൾ പ്രഖ്യാപിച്ചു.

ഐപിഎൽ റിട്ടൻഷൻസ്

(Image Credits - Getty Images)

ഈ റിട്ടൻഷനുകളിൽ പൊന്നും വില ലഭിച്ച ചില താരങ്ങളുണ്ട്. ഇന്ത്യൻ, വിദേശ താരങ്ങളടങ്ങിയ ഈ പട്ടികയിൽ നമ്മുടെ സ്വന്തം സഞ്ജു സാംസണുമുണ്ട്.

പൊന്നും വില

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഹെയ്ൻറിച് ക്ലാസനാണ് ഏറ്റവും വില കൂടിയ റിട്ടൻഷൻ. 23 കോടിയാണ് ക്ലാസന് ലഭിച്ചത്.

ഹെയ്‌ൻറിച് ക്ലാസൻ

പട്ടികയിൽ രണ്ടാമത് ആർസിബിയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലിയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കോലിക്ക് ലഭിച്ചത് 21 കോടി രൂപ.

വിരാട് കോലി

ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരാനും ലഭിച്ചു, 21 കോടി രൂപ. പൂരാൻ തന്നെയാവും ടീം ക്യാപ്റ്റൻ.

നിക്കോളാസ് പൂരാൻ

മുംബൈയുടെയും ഇന്ത്യയുടെയും സൂപ്പർ ബൗളർ ജസ്പ്രീത് ബുംറയ്ക്ക് 18 കോടി രൂപ ലഭിച്ചു. ബുംറയാണ് മുംബൈയുടെ പ്രഥമ റിട്ടൻഷൻ.

ജസ്പ്രീത് ബുംറ

രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണും ലഭിച്ചത് 18 കോടി രൂപയാണ്. സഞ്ജുവാണ് പട്ടികയിൽ അഞ്ചാമത്.

സഞ്ജു സാംസൺ

Next : റണ്ണൗട്ടിൽ മോശം റെക്കോർഡിട്ട് കോലി