21 November 2024
ABDUL BASITH
ഐപിഎൽ ലേലം ഈ മാസം 23, 24 തീയതികളിലാണ്. ഇതുവരെയുള്ള ഐപിഎൽ ലേലചരിത്രത്തിൽ ഏറ്റവും വിലപിടിച്ച താരങ്ങളെ പരിശോധിക്കാം.
(Image Courtesy - Social Media)
കഴിഞ്ഞ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്റ്റാർക്കിനെ സ്വന്തമാക്കിയത് 20.05 കോടി രൂപയ്ക്കാണ്. ഐപിഎൽ ഫൈനലിൽ താരം തകർത്തെറിഞ്ഞു.
18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ആണ് സാം കറനെ ടീമിലെത്തിച്ചത്. 2023 ഐപിഎൽ ലേലത്തിലായിരുന്നു കറന് തുക ലഭിച്ചത്.
2023 ലേലത്തിൽ തന്നെയാണ് മുംബൈ ഇന്ത്യൻസ് 17.5 കോടി രൂപയ്ക്ക് കാമറൂൺ ഗ്രീനെ ടീമിലെത്തിച്ചത്. ഗ്രീൻ പിന്നീട് ആർസിബിയിലേക്ക് ട്രേഡ് ചെയ്യപ്പെട്ടു.
2023 ലേലത്തിൽ റെക്കോർഡ് നേടിയ അടുത്ത താരം. സീസണിൽ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സാണ് സ്റ്റോക്സിനെ സ്വന്തമാക്കിയത്.
2021 ഐപിഎൽ ലേലത്തിൽ രാജസ്ഥാൻ റോയൽസ് ക്രിസ് മോറിസിനെ ടീമിലെത്തിച്ചതും 16.25 കോടി രൂപയാണ്. മോശം പ്രകടനമാണ് താരം നടത്തിയത്.
2021ൽ തന്നെ യുവരാജ് സിംഗും റെക്കോർഡ് ബുക്കിൽ ഇടം നേടി. 16 കോടി രൂപയ്ക്ക് ഡൽഹി ഡയർഡെവിൾസ് ആണ് യുവിനെ സ്വന്തമാക്കിയത്.
Next : ലേലത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ ഇവരാവാം