10 SEPTEMBER 2024
ABDUL BASITH
ഐഫോൺ 16 സീരീസ് ഈ മാസം 9നാണ് പുറത്തുവന്നത്. ഐഫോൺ, ഐഫോൺ പ്ലസ്, ഐഫോൺ പ്രോ, ഐഫോൺ പ്രോ മാക്സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.
Image Courtesy - Social Media
ഇന്നലെ കാലിഫോർണിയയിലുള്ള ആപ്പിൾ കുപ്പർടീനോ പാർക്കിലാണ് ഇവൻ്റ് നടന്നത്. ഇറ്റ്സ് ഗ്ലോടൈം എന്ന ഇവൻ്റിൽ വച്ചാണ് ആപ്പിൾ ഈ ഫോണുകൾ അവതരിപ്പിച്ചത്.
ഐഫോൺ 16ൻ്റെ വില ആരംഭിക്കുന്നത് 79,900 രൂപയിലാണ്. 128 ജിബി, 256 ജിബി, 512 ജിബി എന്നീ മോഡലുകൾക്ക് യഥാക്രമം 79,900, 89,900, 1,09,900 രൂപ എന്നിങ്ങനെയാണ് വില.
ഐഫോൺ 16 പ്ലസ് 128 ജിബിയുടെ വില 89,900 രൂപയാണ്. 256 ജിബി, 512 ജിബി മോഡലുകൾക്ക് യഥാക്രമം 99,900, 1,19,900 രൂപ എന്നിങ്ങനെയാണ് വില.
ഐഫോൺ പ്രോ 128 ജിബിയ്ക്ക് 1,19,900 രൂപ നൽകണം. 256 ജിബി, 512 ജിബി, 1 ടിബി എന്നീ വേരിയൻ്റുകൾക്ക് യഥാക്രമം 1,29,990, 1,49,900, 1,69,900 എന്നിങ്ങനെയാണ് വില.
സീരീസിലെ പ്രോ മാക്സ് 256 ജിബി വേരിയൻ്റിൻ്റെ വില 1,44,900 രൂപയാണ്. 512 ജിബി, 1 ടിബി വേരിയൻ്റുകളുടെ വില യഥാക്രമം 1,64,900, 1,84,900 രൂപയാണ്.
ഈ മാസം 20 മുതലാണ് ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 16 സീരീസ് വില്പന ആരംഭിക്കുക. ആപ്പിൾ ഇന്ത്യ സ്റ്റോറിൽ നിന്നും മറ്റ് ഓൺലൈൻ സൈറ്റുകളിൽ നിന്നും ഫോൺ വാങ്ങാം.
Next: മഴക്കാലത്ത് കാർ എങ്ങനെ സംരക്ഷിക്കാം?