ഐഫോൺ 16ൽ ഉണ്ടാവുക വമ്പൻ അപ്ഗ്രേഡുകൾ; വിശദാംശങ്ങൾ അറിയാം

22 July 2024

Abdul basith

ഐഫോൺ 16 ഈ മാസം സെപ്തംബറിൽ പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. സാധാരണ ആപ്പിളിൻ്റെ പുതിയ ഫോണുകൾ സെപ്തംബറിലാണ് പുറത്തിറങ്ങാണ്.

ഐഫോൺ 16 റിലീസ്

വളരെ നേർത്ത ബേസൽ ടെക്നോളജിയാവും ഐഫോൺ 16ൽ ഉള്ളതെന്നാണ് സൂചന. ബോർഡർ റെഡക്ഷൻ സ്ട്രക്ചർ (ബിആർഎസ്) എന്നതാണ് ഇതിൻ്റെ ടെക്നിക്കൽ പേര്.

ഡിസ്പ്ലേ

ചിത്രങ്ങളും വിഡിയോകളും എടുക്കാനുള്ള സൗകര്യത്തിനായി ക്യാപ്ചർ ബട്ടൺ പ്രത്യേകമുണ്ടാവും. ഫോണിൻ്റെ താഴെ വലതുഭാഗത്തായാവും ഈ ബട്ടൺ.

ക്യാപ്ചർ ബട്ടൻ

ബിൽഡ് ക്വാളിറ്റി മെച്ചപ്പെടുത്താൻ ടൈറ്റാനിയം ചേസിസാവും ഫോണിലുണ്ടാവുക. അല്പം കൂടി പോളിഷ്ഡായ ഫിനിഷും സ്ക്രാച്ച് തടയലും ഇത് വഴി സാധിക്കും.

ബിൽഡ് ക്വാളിറ്റി

എ18 പ്രോ ചിപ്പ് ആണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. നിർമിത ബുദ്ധി (എഐ) പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ സഹായകമാവും.

ചിപ്പ്

ഡിവൈസിൻ്റെ ചൂട് കുറയ്ക്കുന്നതിനായി ഗ്രഫീൻ തെർമൽ സിസ്റ്റം ഐഫോൺ 16 മോഡലുകളിൽ ഉപയോഗിച്ചേക്കും. ഇത് ഡിവൈസിനെ മിതമായ ചൂടിൽ നിലനിർത്തും.

ചൂട്

ക്യാമറയിലെ ഗ്ലെയർ കുറയ്ക്കാനും ലെൻസുകൾ എപ്പോഴും സുരക്ഷിതമായിരിക്കാനും ആൻ്റി റിഫ്ലക്ടിവ് ഒപ്ടിക്കൽ കോട്ടിങ് ടെക്നോളജിയും ഡിവൈസിലുണ്ടാവുമെന്നാണ് വിവരം.

ക്യാമറ