ഐഫോൺ 15 പ്ലസിന് തകർപ്പൻ വിലക്കുറവ്; ഫ്ലിപ്കാർട്ടിൽ ലൈവ്

20 October 2024

ABDUL BASITH

ഐഫോൺ 16 ഇറങ്ങിയതോടെ അതിന് മുൻപത്തെ മോഡലായ ഐഫോൺ 15 മോഡലുകൾക്ക് വില ഗണ്യമായി കുറഞ്ഞിരുന്നു.

ഐഫോൺ 15

Image Courtesy - Getty Images

ഐഫോൺ 15 സീരീസിലെ ഐഫോൺ 15 പ്ലസ് മോഡലുകൾക്ക് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വമ്പൻ വിലക്കുറവാണുള്ളത്. ഓഫറുകൾ ഇപ്പോൾ ലൈവാണ്.

ഐഫോൺ 15 പ്ലസ്

ഐഫോൺ 15 പ്ലസിൻ്റെ വില ഫ്ലിപ്കാർട്ടിൽ നിലവിൽ 72,999 രൂപയാണ്. ഫോണിൻ്റെ ശരിയായ വില 79,900 രൂപയാണ്. ഇതിൽ നിന്നാണ് വിലകുറഞ്ഞത്.

വില

6901 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ഫ്ലിപ്കാർട്ട് ഐഫോൺ 15 പ്ലസിന് നൽകുന്നത്. ഡിബിഎസ് ക്രെഡിറ്റ് കാർഡുള്ളവർക്ക് 5000 രൂപ അധിക വിലക്കുറവ് ലഭിക്കും.

വിലക്കുറവ്

ഐഫോൺ 15 ബേസ് മോഡലിനെ അപേക്ഷിച്ച് 15 പ്ലസിന് കൂടുതൽ ബാറ്ററി ലൈഫും വലിയ സ്ക്രീനുമാണുള്ളത്. ഇതാണ് പ്രധാന സവിശേഷത.

സവിശേഷത

ഏറ്റവും പുതിയ ഐഫോൺ 16 സീരീസിലെ ഐഫോൺ 16 പ്ലസിൻ്റെ നിലവിലെ വില 89,900 രൂപയാണ്. ഇത്ര തുക മുടക്കാൻ മടിയുള്ളവർക്ക് ഐഫോൺ 15 പ്ലസ് പരിഗണിക്കാം.

ഐഫോൺ 16 പ്ലസ്

അവസാനമിറങ്ങിയ ഐഫോൺ സീരീസാണ് ഐഫോൺ 16. ഡെഡിക്കേറ്റഡ് ക്യാമറ ബട്ടണും എഐയുമടക്കം ഫീച്ചറുകളാണ് ഫോണിലുള്ളത്.

ഐഫോൺ 16

Next : വെറും 39 രൂപയ്ക്ക് ഇൻ്റർനാഷണൽ കോൾ