വീടിനുള്ളിലെ വായു ശുദ്ധമാക്കാം; ഈ അഞ്ച് ചെടികൾ വീട്ടിൽ സൂക്ഷിക്കൂ

03 August 2024

Abdul basith

ഇൻഡോർ പ്ലാൻ്റ് നമ്മളിൽ പലരും വീടുകളിൽ വളർത്താറുണ്ട്. കാഴ്ചയ്ക്കുള്ള സൗന്ദര്യത്തിനും വീടിനകത്ത് പച്ചപ്പുണ്ടാവാനുമൊക്കെ ഇൻഡോർ പ്ലാൻ്റ് നല്ലതാണ്.

ഇൻഡോർ പ്ലാൻ്റ്

വീടിനുള്ളിലെ വായു ശുദ്ധമാക്കാനും ഇൻഡോർ പ്ലാൻ്റിന് കഴിയും. വീടിനകത്തെ വായുസഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഇൻഡോർ പ്ലാൻ്റുകൾ പരിചയപ്പെടാം.

ശുദ്ധവായു

ബെൻസീൻ, ഫോർമൽഡിഹൈഡ് തുടങ്ങി ദോഷകരമായ മലിനവസ്തുക്കളെ വായുവിൽ നീക്കാൻ സഹായിക്കുന്ന ഇൻഡോർ പ്ലാൻ്റാണ് ഇംഗ്ലീഷ് ഐവി.

ഇംഗീഷ് ഐവി

ബെൻസീനെത്തന്നെ നീക്കാൻ സഹായിക്കുന്ന മറ്റൊരു ഇൻഡോർ പ്ലാൻ്റാണ് ജാനറ്റ് ക്രെയ്ഗ്. ഓക്സിജൻ ലഭ്യത വർധിപ്പിക്കാനും ഈ ചെടി സഹായിക്കും.

ജാനറ്റ് ക്രെയ്ഗ്

സർവസാധാരണയായി നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഈ ചെടി ഗോൾഡൻ പോത്തോസ് എന്നും അറിയപ്പെടുന്നു. വായു ശുദ്ധമാക്കാൻ ഇത് സഹായിക്കും.

മണി പ്ലാൻ്റ്

കാണാൻ വളരെ മനോഹരമായ ഒരു ചെടിയാണ് പീസ് ലില്ലി. മനോഹരമായ പൂവിനൊപ്പം വായു ശുദ്ധമാക്കാനും പീസ് ലില്ലിക്ക് കഴിയും.

പീസ് ലില്ലി

ചൈനീസ് എവർഗ്രീൻ എന്നറിയപ്പെടുന്ന അഗ്ലോനിമയും വീടിനുള്ളിൽ വളർത്താൻ പറ്റിയ ചെടിയാണ്. ഇതും വായു ശുദ്ധമാക്കും.

അഗ്ലോനിമ