‌നീലയമരി - നിറം കൂട്ടാൻ മാത്രമല്ല; ​ഗുണമേറെ

24 April 2024

 TV9 MALAYALAM 

മുടിക്ക് കറുപ്പ് നൽകുന്നതിലുപരി നീലയമരിക്ക് ഗുണങ്ങൾ വേറെയുമുണ്ട്.

ഈ ചെടിയിലടങ്ങിയിരിക്കുന്ന ഇൻഡിഗൊ നിറം, ജീൻസ്‌ തുടങ്ങിയ വസ്ത്രങ്ങളുടെ നിറക്കൂട്ടുകൾക്കും മുടി നിറം മാറ്റുന്നതിനും ഉപയോഗിച്ചു വരുന്നു. 

കേരളത്തിലെ തൊടികളിലും കാടുകളിലും ധാരാളം കണ്ടു വന്നിരുന്ന ഈ ചെടിക്ക്‌ ആയുർവേദത്തിലും സ്ഥാനമുണ്ട്‌.

ആസ്തമ, പ്രമേഹം, ത്വഗ്രോഗങ്ങൾ, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു. പാമ്പ്, തേൾ, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാൽ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേർത്തോ ഉപയോഗിക്കാറുണ്ട്.

പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. നീലയമരിവേര്, ഉങ്ങിൻവേര് ഇവകൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാൽ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നു.