16 December 2024
TV9 Malayalam
2024-ൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരിഞ്ഞ കായിക താരങ്ങളുടെ പട്ടികയിൽ വിരാട് കോലിയോ, രോഹിത് ശർമ്മയോ ജസ്പ്രീത് ബുമ്രയോ അല്ല. ഗുസ്തി താരം വിനേഷ് ഫോഗട്ടാണ് ഒന്നാമത്.
Pic Credit: PTI
പാരീസ് ഒളിമ്പിക്സ് ഫെെനലിന് വിനേഷ് ഫോഗട്ട് യോഗ്യത നേടിയിരുന്നു. എന്നാൽ 100 ഗ്രാം അധിക ഭാരത്തിന്റെ പേരിൽ താരത്തിന് ഫൈനലില്‍ മത്സരിക്കാനായില്ല.
ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുള്ള മറ്റൊരു കായികതാരം ഹാർദിക് പാണ്ഡ്യയാണ്. ലിസ്റ്റിൽ നാലാമനായാണ് താരം. മുംബൈ ഇന്ത്യൻസിന്റെ നായകനായതും വിവാഹമോചനവും ലോകകപ്പിലെ പ്രകടനവും താരത്തിന് വാർത്തകളിൽ ഇടം നേടിക്കൊടുത്തു.
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ശശാങ്ക് സിംഗാണ് വാർത്തകളിൽ ഇടംപിച്ച മറ്റൊരു താരം. സെർച്ച് ലിസ്റ്റിൽ ആറാമതായ താരത്തെ ആളുമാറിയാണ് പഞ്ചാബ് കഴിഞ്ഞ തവണ ടീമിലെത്തിച്ചത്.
ആദ്യ പത്തിൽ പിന്നീട് ഉള്ള കായികതാരമാണ് ഒമ്പതാമതുള്ള അഭിഷേക് ശർമ്മ. ഐപിഎല്ലിലും ടി20യിലും താരം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.