പാരസെറ്റമോൾ ഇന്ത്യയിൽ വ്യാപകമായി ലഭ്യമാണ്. നേരിയ പനി ലക്ഷണുള്ളവര്‍ പോലും ഇത് കഴിക്കുന്നു. പലരുടെയും വീട്ടില്‍ പാരസെറ്റമോളുണ്ട്‌

പാരസെറ്റമോൾ

വിവിധ ബ്രാൻഡുകളിൽ, ഡോളോ 650 അടുത്തകാലത്ത് ഏറ്റവും ജനപ്രിയമായി മാറിയിട്ടുണ്ട്‌. ഡോളോയുടെ ഉപഭോഗത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് സംഭവിച്ചത്‌

ഡോളോ 650

കാഡ്ബറി ജെംസ് പോലെയാണ് ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നതെന്ന് ഒരു ഡോക്ടര്‍ . ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്‌ പളനിയപ്പന്‍ മാണിക്കമാണ്‌ ഇക്കാര്യം പറഞ്ഞത്‌

ജെംസ് പോലെ

ഇന്ത്യയിലെ ഡോക്ടർമാർ പനി, തലവേദന, ശരീരവേദന, നേരിയ വേദന എന്നിവയ്ക്ക് സാധാരണയായി ഡോളോ 650 നിർദ്ദേശിക്കാറുണ്ട്

പനി

എന്നാല്‍, ഏതൊരു മരുന്നും പോലെ ഡോളോ അമിതമായി കഴിക്കുന്നത് അപകടകരമാണ്‌. പ്രത്യേകിച്ച് കരളിന് ദോഷകരമാണ്‌

അപകടം

അതുകൊണ്ട്, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഡോളോ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കാവൂ. സ്വയംചികിത്സ അരുത്‌

വിദഗ്‌ധോപദേശം

2020-ൽ കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മൈക്രോ ലാബ്‌സ് 350 കോടിയിലധികം ഡോളോ 650 ഗുളികകൾ വിറ്റഴിച്ചെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തത്‌

350 കോടി

ഒരു വര്‍ഷത്തിനുള്ളില്‍ 400 കോടി രൂപയുടെ വരുമാനം ഈ വമ്പിച്ച വില്‍പനയിലൂടെ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്‌

400 കോടി രൂപ