ഐപിഎലിൽ അൺസോൾഡ് ആകാനിടയുള്ള ഇന്ത്യൻ താരങ്ങൾ

12 November 2024

ABDUL BASITH

വരുന്ന ഐപിഎൽ സീസണിലേക്കുള്ള ലേലം ഈ മാസം അവസാനമാണ് നടക്കുക. ലേലത്തിന് മുന്നോടിയായി ടീമുകൾ റിട്ടൻഷൻ ലിസ്റ്റ് പുറത്തുവിട്ടിരുന്നു.

ഐപിഎൽ ലേലം

 (Image Credits - Getty Images)

ഇങ്ങനെ റിലീസ് ചെയ്ത താരങ്ങളിൽ ചിലർ ഐപിഎൽ ലേലത്തിൽ അൺസോൾഡ് ആയേക്കും. ആ താരങ്ങളിൽ ചിലരെ പരിശോധിക്കാം.

അൺസോൾഡായേക്കും

പോയ സീസണിൽ തരക്കേടില്ലാത്ത പ്രകടനങ്ങൾ നടത്തിയെങ്കിലും 36 വയസുകാരനായ ഇഷാന്തിൽ ടീമുകൾ ഇൻവസ്റ്റ് ചെയ്യാനിടയില്ല.

ഇഷാന്ത് ശർമ

പോയ സീസണിൽ ഏഴ് മത്സരങ്ങൾ കളിച്ച് എട്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷിന് ഇക്കുറി ടീം ലഭിച്ചേക്കില്ല. 37 വയസായി എന്നത് തന്നെ പ്രശ്നം.

ഉമേഷ് യാദവ്

2023 സീസണിലെ തകർപ്പൻ പ്രകടനങ്ങൾക്ക് ശേഷം 2024 സീസണിൽ രഹാനെ മോശം പ്രകടനമാണ് നടത്തിയത്. താരം അൺസോൾഡ് ആയേക്കും.

അജിങ്ക്യ രഹാനെ

ടെസ്റ്റ് ബാറ്റർ എന്ന ലേബൽ വീണതും കഴിഞ്ഞ സീസണിൽ അൺസോൾഡ് ആയതും സർഫറാസിന് തിരിച്ചടിയാണ്. ഇക്കുറിയും താരം അൺസോൾഡ് ആയേക്കും.

സർഫറാസ് ഖാൻ

2023 സീസണിൽ അസാമാന്യ പ്രകടനങ്ങൾ നടത്തിയ മോഹിത് കഴിഞ്ഞ സീസണിൽ നിറം മങ്ങിയിരുന്നു. 36 വയസ് എന്നതും തിരിച്ചടിയാണ്. 

മോഹിത് ശർമ

Next : സഞ്ജുവിൻ്റെ പ്രകടനത്തിൽ ഗംഭീർ