21 JULY 2024
ASWATHY BALACHANDRAN
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഇന്ത്യയെ കൂടാതെ മറ്റ് രാജ്യങ്ങളിലും ഉപാധികളോടെയും നിബന്ധനകളോടെയും വാഹനം ഓടിക്കാം
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് അമേരിക്കയില്‍ ഒരു വര്‍ഷം വാഹനം ഓടിക്കാം. എന്നാല്‍ അമേരിക്കയില്‍ എത്തി ആദ്യത്തെ വര്‍ഷം മാത്രമെ ഇതിന് കഴിയൂ.
ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ലൈസന്‍സ് സാധുവാണ്. വെയില്‍സ്,സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ യുകെയിലെത്തി ആദ്യത്തെ വര്‍ഷം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തി ആദ്യ വര്‍ഷം ഇന്ത്യയുടെ ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കില്‍ വാഹനം ഓടിക്കാം. ലൈസന്‍സ് പ്രിന്റ് ചെയ്തിരിക്കുന്നത് ഇംഗ്ലീഷിലായിരിക്കണം.
ഫ്രാന്‍സില്‍ എത്തി ഒരു വര്‍ഷം ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. പക്ഷെ ഫ്രാന്‍സില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ്ങാണെന്ന് മാത്രം.
ഇന്ത്യന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മലേഷ്യയിലും വാഹനം ഓടിക്കാം. ഇന്റര്‍നാഷണല്‍ ഡ്രൈവിഡ് പെര്‍മിറ്റും കൈയില്‍ കരുതുന്നത് അധിക സാധ്യത നല്‍കും.
ജര്‍മ്മിനിയില്‍ എത്തി ആദ്യത്തെ ആറ് മാസം ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാല്‍ ആറ് മാസം കഴിഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റോ, ജര്‍മ്മന്‍ ഡ്രൈവിങ് ലൈസന്‍സോ വേണം.
Next: വിഷാദം ശരീരത്തെയും ബാധിക്കും.. തള്ളിക്കളയരുത് ഈ ലക്ഷണങ്ങൾ..