22 Janary 2024
ABDUL BASITH
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര ഇന്ന് മുതൽ ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കൊൽക്കത്തയിലാണ്.
Image Credits: PTI
പല മികച്ച താരങ്ങളും ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കായി കളത്തിലിറങ്ങും. ഈ താരങ്ങളിൽ ഏറെ ശ്രദ്ധിക്കേണ്ട ചില താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
ഒരു വർഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തുകയാണ്. താരം പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കളിക്കാരനാവും.
കഴിഞ്ഞ ചില മത്സരങ്ങളിൽ തൻ്റെ സ്ഥിരം ശൈലിയിലെത്താൻ കഴിയാതിരുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഈ പരമ്പരയിലെ നോട്ടപ്പുള്ളിയാവും.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ രണ്ട് സെഞ്ചുറിയടക്കം കളിയിലെ താരമായ ഋഷഭ് പന്ത് മൂന്നാം നമ്പർ ഉറപ്പിക്കാനാവും ഈ പരമ്പരയിൽ ഇറങ്ങുക.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ സ്ഥാനമുറപ്പിച്ചെങ്കിലും ചാമ്പ്യൻസ് ട്രോഫിയിലേക്ക് ഇനിയും സാധ്യതയുള്ളതിനാൽ ഈ പരമ്പര നിർണായകമാണ്.
സഞ്ജുവിനെപ്പോലെയാണ് നിതീഷ് കുമാറിൻ്റെ കാര്യം. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ തകർത്തടിച്ച താരം ഈ പരമ്പരയിലും തിളങ്ങിയാൽ ചാമ്പ്യൻസ് ട്രോഫി റഡാറിലെത്തും.
Next : ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടാത്ത ഹതഭാഗ്യർ