രണ്ടാം ടി20യിൽ അഭിഷേക് ശർമ്മയില്ല; ടീം ന്യൂസ് ഇങ്ങനെ

 25 Janary 2024

ABDUL BASITH

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്നാണ് നടക്കുക. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം.

ഇന്ത്യ - ഇംഗ്ലണ്ട്

Image Credits: PTI

പരമ്പരയിലെ ആദ്യ ടി20യിൽ ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ കുറിച്ചത്. ഇംഗ്ലണ്ടിനെ 132 റൺസിനൊതുക്കിയ ഇന്ത്യ 12.5 ഓവറിൽ വിജയിച്ചു.

ആദ്യ ടി20

രണ്ടാം ടി20യിൽ ഇന്ത്യയെ തോല്പിക്കുമെന്നാണ് ഇംഗ്ലണ്ട് പേസറായ ജോഫ്ര ആർച്ചറിൻ്റെ വെല്ലുവിളി. ഹാരി ബ്രൂക്കും നാളെ വിജയിക്കാമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

രണ്ടാം ടി20

ഇതിനിടെ ഇന്ത്യക്ക് ഒരു തിരിച്ചടി നേരിട്ടു. ഓപ്പണർ അഭിഷേക് ശർമ്മ പരിക്കേറ്റ് പുറത്തിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

അഭിഷേക് ശർമ്മ

ആദ്യ മത്സരത്തിൽ മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ച അഭിഷേക് ശർമ്മയാണ് മാൻ ഓഫ് ദി മാച്ച്. 34 പന്തിൽ 79 റൺസാണ് അഭിഷേക് ശർമ്മ നേടിയത്.

മാൻ ഒഫ് ദി മാച്ച്

ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത അഭിഷേകിൻ്റെ അഭാവത്തിൽ ഇന്ന് ആര് ഇറങ്ങുമെന്നത് തലവേദനയാണ്.

സഞ്ജു സാംസൺ

അഭിഷേക് ശർമ്മയ്ക്ക് പകരം തിലക് വർമ്മയോ സൂര്യകുമാർ യാദവോ ഓപ്പണിംഗിലെത്തിയേക്കും. ധ്രുവ് ജുറേൽ പകരക്കാരനായി ടീമിലെത്തിയേക്കും.

തിലക് വർമ്മ

Next : മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി