നാട്ടിലെ ടെസ്റ്റ് പരാജയങ്ങളിൽ രോഹിത് മുന്നോട്ട് 

28 October 2024

ABDUL BASITH

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നഷ്ടമായി. ആദ്യ രണ്ട് ടെസ്റ്റും തോറ്റതോടെയാണ് ഇന്ത്യ പരമ്പര കൈവിട്ടത്.

ഇന്ത്യ - ന്യൂസീലൻഡ്

(Image Credits - PTI

12 വർഷത്തിന് ശേഷം ഇതാദ്യമായി സ്വന്തം നാട്ടിൽ പരമ്പര നഷ്ടമായതിൻ്റെ മോശം റെക്കോർഡും ഈ തോൽവിയോടെ ഇന്ത്യക്ക് ലഭിച്ചു.

റെക്കോർഡ്

ക്യാപ്റ്റൻ രോഹിത് ശർമ കുറച്ച് മത്സരങ്ങളായി ഫോമിലല്ല. ഇതിൻ്റെ വിമർശനം ശക്തമായിരിക്കെ ക്യാപ്റ്റനെന്ന നിലയിൽ ഒരു മോശം റെക്കോർഡിലും രോഹിത് പങ്കാളിയായി.

രോഹിത് ശർമ

സ്വന്തം നാട്ടിൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ പരാജയപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ എന്ന മോശം റെക്കോർഡിലാണ് താരം പങ്കാളിയായത്.

പരാജയം

പട്ടികയിൽ രണ്ടാമതാണ് രോഹിത്. നാല് മത്സരങ്ങൾ വീതം തോറ്റ മുഹമ്മദ് അസ്ഹറുദ്ദീൻ, കപിൽ ദേവ് എന്നിവർക്കൊപ്പമാണ് രോഹിത് ശർമ.

പട്ടിക

പട്ടികയിൽ ഒന്നാമത് മൻസൂർ അലി ഖാൻ പട്ടൗഡിയാണ്. ഇന്ത്യയിൽ 9 മത്സരങ്ങളിലാണ് പട്ടൗഡി ക്യാപ്റ്റനായ ഇന്ത്യൻ പരാജയപ്പെട്ടത്.

ഒന്നാമത്

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് നവംബർ ഒന്നിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. 

മൂന്നാം ടെസ്റ്റ്

Next : ന്യൂസീലൻഡ് തകർത്തത് പല റെക്കോർഡുകൾ