10 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ്; 14 കൊല്ലത്തിനിടെ ഇതാദ്യം

17 October 2024

ABDUL BASITH

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്. കിവീസ് പേസർമാർ തകർത്ത് പന്തെറിഞ്ഞപ്പോൾ ഇന്ത്യ പരുങ്ങലിലാണ്

ഇന്ത്യ - ന്യൂസീലൻഡ്

Image Courtesy - PTI

ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. ഇതിനകം 34 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

വിക്കറ്റ് മഴ

ടിം സൗത്തി, മാറ്റ് ഹെൻറി, വില്ല്യം ഒറൂർകെ എന്നീ മൂന്ന് പേസർമാരാണ് കിവീസായി പന്തെറിഞ്ഞത്. ഇവരൊക്കെ ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ചു.

കിവീസ്

ന്യൂസീലൻഡ് ബൗളർമാരുടെ മികച്ച ബൗളിംഗിനൊപ്പം ബാറ്റർമാരുടെ മോശം ഷോട്ട് സെലക്ഷനും ഇന്ത്യയെ ബാധിച്ചു.

ടീം ഇന്ത്യ

10 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് നാണക്കേടിൻ്റെ റെക്കോർഡായി. 2014ന് ശേഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

മോശം റെക്കോർഡ്

ക്യാപ്റ്റൻ രോഹിത് ശർമയാണ് (2) ആദ്യം പുറത്തായത്. പിന്നാലെ വിരാട് കോലിയും (0) സർഫറാസ് ഖാനും (0) മടങ്ങുമ്പോൾ സ്കോർബോർഡിൽ 10 റൺസ്.

വിക്കറ്റുകൾ

ഇന്ത്യൻ നിരയിൽ നാല് പേർ പൂജ്യത്തിന് പുറത്തായി. യശസ്വി ജയ്സ്വാളും (13) ഋഷഭ് പന്തുമാണ് (15 നോട്ടൗട്ട്) ഇരട്ടയക്കം കടന്നത്.

പ്രകടനം

Next : പാകിസ്താന് നാണക്കേടിൻ്റെ റെക്കോർഡ്