ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനം ഇന്ന്; അറിയേണ്ട കാര്യങ്ങൾ

02 August 2024

Abdul basith

ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം ഇന്നാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. ടി20 പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ശ്രീലങ്ക - ഇന്ത്യ

വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തോ കെഎൽ രാഹുലോ എന്നത് നിർണായക ചോദ്യമാണ്. ഇക്കാര്യം ക്യാപ്റ്റൻ രോഹിത് ശർമയും വ്യക്തമാക്കി.

പന്തോ രാഹുലോ

ഇടങ്കയ്യൻ എന്നതാണ് പന്തിൻ്റെ ഏറ്റവും വലിയ മുൻതൂക്കം. ആദ്യ നാല് നമ്പറിലും വലങ്കയ്യന്മാരാണ് ഇന്ത്യക്കുള്ളത്. ഇത് പന്തിന് ഗുണമായേക്കും.

പന്ത്

എന്നാൽ, ഏകദിനത്തിൽ പന്തിനെക്കാൾ മികച്ച താരമാണ് രാഹുൽ. കഴിഞ്ഞ ലോകകപ്പിലടക്കം താരം മികച്ച ഫോമിലായിരുന്നു. ഇത് രാഹുലിനെയും തുണയ്ക്കും.

രാഹുൽ

ഗില്ലും രോഹിതും ഓപ്പൺ ചെയ്ത് കോലി മൂന്നാമതും ശ്രേയാസ് നാലാമതുമാവും. അഞ്ചാം നമ്പരിൽ പന്ത് - രാഹുൽ, ആറാം നമ്പരിൽ ദുബെ - പരാഗ് ആവും മത്സരം.

ബാറ്റിംഗ് ലൈനപ്പ്

സിറാജിനൊപ്പം അർഷ്ദീപോ ഖലീലോ കളിക്കും. അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർക്കൊപ്പം ബാറ്റിംഗ് കൂടി വശമുള്ള ഹർഷിത് റാണ അരങ്ങേറിയേക്കും.

ബൗളിംഗ് ലൈനപ്പ്

സോണി സ്പോർട്സ് നെറ്റ്‌വർക്ക് ആണ് ഇന്ത്യയിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ചാനലിലും സോണിലിവ് ആപ്പിലും വെബ്സൈറ്റിലും മത്സരം കാണാം.

എവിടെ കാണാം?