27 Janary 2024
ABDUL BASITH
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് ഇന്ത്യ തകർപ്പൻ ഫോമിലാണ്. ഇനി മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ബാക്കി.
Image Credits: PTI
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. അഭിഷേക് ശർമ്മയായിരുന്നു കളിയിലെ താരം.
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20യിൽ ഒന്ന് പതറിയെങ്കിലും ഇന്ത്യ രണ്ട് വിക്കറ്റിന് വിജയിച്ചു. തിലക് വർമ്മ കളിയിലെ താരമായി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടപ്പെടുത്തി 165 റൺസ് ആണ് നേടിയത്. 45 റൺസ് നേടിയ ജോസ് ബട്ട്ലറായിരുന്നു ടോപ്പ് സ്കോറർ.
ആദ്യ മത്സരത്തിൽ 68 റൺസെടുത്ത ബട്ട്ലർ ആ കളിയും ടോപ്പ് സ്കോററായി. ബട്ട്ലറൊഴികെ ബാക്കിയാർക്കും രണ്ട് കളിയിലും കാര്യമായി തിളങ്ങാനായില്ല.
ഈ പ്രകടനത്തോടെ ബട്ട്ലർ ഇന്ത്യക്കെതിരെ ഒരു റെക്കോർഡും കുറിച്ചു. ഇന്ത്യക്കെതിരെ ടി20കളിൽ ഏറ്റവും റൺസെന്ന റെക്കോർഡാണ് കുറിച്ചത്.
ഇന്ത്യൻ ടീമിനെതിരെ ആകെ 611 റൺസ് സ്കോർ ചെയ്ത താരം ഇന്ത്യക്കെതിരായ ടി20കളിൽ 600 റൺസ് തികയ്ക്കുന്ന ആദ്യ താരമാണ്.
Next : ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയവർ