09 October 2024
ABDUL BASITH
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന് നടക്കും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7 മണിക്ക് മത്സരം ആരംഭിക്കും.
Image Courtesy - PTI
സൂര്യകുമാർ യാദവിൻ്റെ നായകത്വത്തിലാണ് ഇന്ത്യ ഇറങ്ങുക. ഇന്നത്തെ മത്സരത്തിൽ സൂര്യകുമാർ യാദവിനെ കാത്ത് ഒരു തകർപ്പൻ റെക്കോർഡുണ്ട്.
രാജ്യാന്തര ടി20യിൽ ഏറ്റവും വേഗത്തിൽ 2500 റൺസിലെത്തുന്ന താരമെന്ന റെക്കോർഡാണ് ഇന്ത്യൻ ക്യാപ്റ്റനെ കാത്തിരിക്കുന്നത്.
ഇന്ന് 39 റൺസ് കൂടി നേടാനായാൽ സൂര്യ സാക്ഷാൽ വിരാട് കോലി സ്ഥാപിച്ച റെക്കോർഡിനൊപ്പമെത്തും. 73 മത്സരങ്ങളിൽ നിന്നാണ് കോലിയുടെ നേട്ടം.
നിലവിൽ സൂര്യകുമാർ യാദവ് 72 ടി20 മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്ന് ഡൽഹിയിൽ നടക്കാനിരിക്കുന്നത് താരത്തിൻ്റെ 73ആം മത്സരമാണ്.
ആദ്യ മത്സരത്തിൽ ഇന്ത്യ അനായാസ ജയം നേടിയിരുന്നു. ഗ്വാളിയോറിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം.
മലയാളി താരം സഞ്ജു സാംസൺ മികച്ച കളി പുറത്തെടുത്തു. ഓപ്പണറായി ഇറങ്ങിയ താരം 19 പന്തുകൾ നേരിട്ട് 29 റൺസ് നേടി പുറത്താവുകയായിരുന്നു.
Next : ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് ശരിയല്ലെന്ന് കോച്ച്